പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ്; തോറ്റ് മടങ്ങി ഡൽഹി

ഐപിഎല്ലിലെ നിർണ്ണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബ് കിംഗ്‌സിന് 31 റൺസ് വിജയം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ്, ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സാണ് നേടിയത്. എന്നാൽ ഡൽഹിയുടെ ഇന്നിംഗ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസില്‍ അവസാനിച്ചു. നാല് വിക്കറ്റ് നേടിയ ഹർപ്രീത് ബ്രാർ ആണ് ഡൽഹിയെ പിടിച്ചുകെട്ടിയത്.
20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് സന്ദർശകർ 167 റൺസടിച്ചത്. ഓപ്പണർ പ്രഭ്സിമ്രാൻ സിംഗിന്റെ തകർപ്പൻ സെഞ്ചുറിയാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 20 റൺസ് നേടിയ സാം കറനും 11 റൺസ് നേടിയ സിക്കന്തർ റാസയും മാത്രമാണ് ടീമിൽ നിന്ന് രണ്ടക്കം കണ്ട മറ്റു ബാറ്റർമാർ. ഡൽഹിക്കായി ഇഷാന്ത് ശര്‍മ്മ രണ്ടും അക്‌സര്‍ പട്ടേലും പ്രവീണ്‍ ദുബെയും കുല്‍ദീപ് യാദവും മുകേഷ് കുമാറും ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിൽ നായകൻ ഡേവിഡ് വാർണർ ഒഴികെ ഡൽഹി ബാറ്റർമാരുടെയെല്ലാം പ്രകടനം ദയനീയമായിരുന്നു. 27 പന്തിൽ 54 റൺസ് നേടിയ ഡേവിഡ് വാർണറാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. നാല് വിക്കറ്റ് നേടിയ ഹർപ്രീത് ബ്രാർ ആണ് ഡൽഹിയെ പിടിച്ചുകെട്ടിയത്. നഥാൻ എല്ലിസ്, രാഹുൽ ചാഹർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നിലവില്‍ 12 കളികളില്‍ 4 വിജയങ്ങള്‍ മാത്രമുള്ള ഡല്‍ഹി എട്ട് പോയിൻ്റുമായി പത്താം സ്ഥാനത്താണ്.
Story Highlights: Curtains for Delhi as Punjab win by 31 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here