Advertisement

ഡോ. വന്ദന ദാസിൻ്റെ കൊലപാതകം: പ്രതി മയക്കുമരുന്നിന് അടിമയെന്ന സംശയമെന്ന് കൊലപാതക ശേഷം പരിശോധിച്ച ഡോക്ടർ 24 നോട്

May 14, 2023
3 minutes Read
Images of Dr. Vandana Das and Docter Muhammad Shafi

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന് കാരണമായ പ്രതി മയക്കുമരുന്നിന് അടിമയെന്ന സംശയമുള്ളതായി ഡോ. മുഹമ്മദ് ഷാഫി ട്വന്റിഫോറിനോട്. വന്ദന ദാസിന്റെ കൊലപാതക ശേഷം വിജയാസ് ആശുപത്രിയിൽ എത്തിച്ച പ്രതിയെ പരിശോധിച്ച ഡോക്റ്ററാണ് മുഹമ്മദ് ഷാഫി. വിജയാസ് ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതി ശാന്തനായിരുന്നു. താൻ എന്താണ് ചെയ്തതെന്ന് പോലും പ്രതിക്ക് ബോധ്യമുണ്ടായിരുന്നില്ല. പ്രതി മയക്ക് മരുന്നിന് അടിമയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടോ എന്ന് അറിയില്ലെന്നും ഡോ. മുഹമ്മദ് ഷാഫി വ്യക്തമാക്കി. Dr. Vandana Das Murder Suspect May a Drug Addict Says Doctor

ഡോ. വന്ദനദാസ് കൊലപാതകത്തിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ഡോ. അരുൺ ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. പൊലീസും ഡോക്ടർമാരും ചേർന്ന് ഉപദ്രവിക്കുന്നതായി തോന്നിയപ്പോളാണ് ആക്രമിക്കാൻ തീരുമാനിച്ചതെന്നും ലക്ഷ്യം വച്ചത് പുരുഷ ഡോക്ടറെയെന്നും സന്ദീപ് ജയിൽ സൂപ്രണ്ടിനോട് ഏറ്റുപറഞ്ഞു.സന്ദീപിനെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം നാളെ കോടതിയിൽ അപേക്ഷ നൽകും.

Read Also: ഡോ. വന്ദന ദാസ് കൊലപാതകം; പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ, പൊലീസിന് വീഴ്ച ഉണ്ടായെന്ന് ആർഎംഒ

അതേസമയം ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ടതിൽ പൊലീസിന് വീഴ്ച ഉണ്ടായെന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആർഎംഒ ഡോ എസ് അനിൽകുമാർ. ഓടി ഒളിക്കുകയാണ് പൊലീസ് ചെയ്തതെന്ന് ആർഎംഒ വ്യക്തമാക്കി. സുരക്ഷാ ജീവനക്കാരും ആശുപത്രി വളപ്പിൽ ഉണ്ടായിട്ടും ഇടപെടാഞ്ഞത് ദുഃഖകരമാണ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരും സ്വന്തം കാര്യമാണ് നോക്കിയതെന്നും ഡോക്ടർ അനിൽകുമാർ കുറ്റപ്പെടുത്തി.

Story Highlights: Dr. Vandana Das Murder Suspect May a Drug Addict Says Doctor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top