Advertisement

അരിക്കൊമ്പൻ തമിഴ്നാട്ടിൽ റേഷൻ കട ആക്രമിച്ചു; അരി എടുത്തില്ല

May 15, 2023
2 minutes Read

പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ് നാട്ടിൽ റേഷൻ കട ആക്രമിച്ചു. മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് തകർക്കാൻ ശ്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരി എടുത്തിട്ടില്ല. രാത്രിയോട് വനത്തിലേക്ക് തിരിച്ചു പോയി.

അതേസമയം അരിക്കൊമ്പൻ പെരിയാറിലേക്കു മടങ്ങാനുള്ള സാധ്യത ഇല്ലെന്നാണ് വിദഗ്ധർ പറയുന്നത് . കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട് വനമേഖലയിൽത്തന്നെയാണ് ആന ചുറ്റിത്തിരിയുന്നത്. ആന ആരോഗ്യവാനാണ് എന്നാണ് തമിഴ്നാട് വനംവകുപ്പ് നൽകുന്ന വിവരം.

ചിന്നക്കനാലിലെപ്പോലെ ഇവിടെ ആക്രമണങ്ങൾ നടത്തുന്നില്ല എന്നാണ് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ആനയുടെ സ്വഭാവത്തെക്കുറിച്ച് ഒരാഴ്ച കൂടി നിരീക്ഷണം നടത്തിയ ശേഷമായിരിക്കും അടുത്ത തീരുമാനം എടുക്കുക. ആന ഈ ഭാഗത്തു തുടരുന്നതിനാൽ മേഘമലയിലേക്ക് സഞ്ചാരികൾക്കുള്ള നിരോധനം ഏർപ്പെടുത്തിയിരുന്നു.

Read Also: അരിക്കൊമ്പൻ മേഘമലയിൽ, സഞ്ചാരികൾക്ക് നിയന്ത്രണം; കേരളത്തിനെതിരെ പരാതിയുമായി തമിഴ്‌നാട്

Story Highlights: Arikomban attacks ration shop in Tamil Nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top