Advertisement

‘ഉന്നയിച്ച ആവശ്യങ്ങളില്‍ നടപടിയില്ലെങ്കില്‍ പ്രക്ഷോഭം’; ഗെഹ്ലോട്ടിന് സച്ചിന്‍ പൈലറ്റിന്റെ അന്ത്യശാസനം; ജന്‍ സംഘര്‍ഷ് യാത്ര സമാപിച്ചു

May 15, 2023
2 minutes Read
Sachin Pilot's Ultimatum To Ashok Gehlot

രാജസ്ഥാനിലെ സച്ചിന്‍ പൈലറ്റ്- അശോക് ഗെഹ്ലോട്ട് പോര് കൂടുതല്‍ രൂക്ഷതയിലേക്ക്. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനായി സച്ചിന്‍ പൈലറ്റ് ഗെഹ്ലോട്ടിന് അന്ത്യശാസനം നല്‍കി. ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനം ആയില്ലെങ്കില്‍ പ്രക്ഷോഭം തുടരുമെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പേപ്പര്‍ ചോര്‍ച്ച വിഷയത്തിലും നടപടി വേണമെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. അഴിമതിക്കെതിരെ സച്ചിന്‍ പൈലറ്റ് ആരംഭിച്ച ജന്‍സംഘര്‍ഷ് യാത്ര ജയ്പൂരില്‍ സമാപിച്ചു. (Sachin Pilot’s Ultimatum To Ashok Gehlot)

ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തിലും അഴിമതിക്കെതിരെയും അശോക് ഗലോട്ട് സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് അജ്മീരില്‍ നിന്ന് ആരംഭിച്ച ജനസംഘര്‍ഷ് യാത്ര 125 കിലോമീറ്റര്‍ പിന്നിട്ടാണ് ജയ്പൂരില്‍ എത്തിയത്. വസുന്ധര സര്‍ക്കാര്‍ കാലത്തെ അഴിമതിക്കെതിരെ ഗെലോട്ട് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യാത്രയില്‍ ഉടനീളം പൈലറ്റ് ആവശ്യപ്പെട്ടിരുന്നു.ആരോടും വ്യക്തിപരമായി ഭിന്നതയില്‍ ഇല്ലെന്നും,നടപടിയെടുക്കാന്‍ ആറുമാസം കൂടി സമയം ഉണ്ടെന്നും പൈലറ്റ് ഓര്‍മിപ്പിച്ചു.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

അതേസമയം കര്‍ണാടക സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതിനുശേഷമാകും പൈലറ്റ് – ഗലോട്ട് തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടാവുക.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ പൈലറ്റിനെതിരെ ശക്തമായ നടപടി വേണ്ടതിയെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.

Story Highlights: Sachin Pilot’s Ultimatum To Ashok Gehlot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top