Advertisement

ഓസ്കർ അവാർഡ് നേടിയ ‘നാട്ടു നാട്ടു’ ആലപിച്ച രാഹുൽ സിപ്ലിഗഞ്ചിന് 10 ലക്ഷം രൂപ പാരിതോഷികം നൽകും; കോൺഗ്രസ്

May 15, 2023
3 minutes Read
telangana-congress-announces-rs-10-lakhs-for-naatu-naatu-fame-rahul-sipligunj

രാഹുൽ സിപ്ലിഗഞ്ചിന് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തെലങ്കാന കോൺഗ്രസ്. ഈ വർഷത്തെ മികച്ച ഗാനത്തിനുള്ള ഓസ്കർ അവാർഡ് നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനം ആലപിച്ചത് രാഹുൽ ആയിരുന്നു.തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.പ്രിയങ്ക ഗാന്ധി നേരിട്ട് 10 ലക്ഷം രൂപ രാഹുലിന് നൽകുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.(Telangana congress announces rs 10 lakhs for rahul sipligunj)

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

രാജീവ് ഗാന്ധി ക്വിസ് മത്സരങ്ങളുടെ പോസ്റ്റർ പ്രകാശന പരിപാടിയുടെ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയതായിരുന്നു രാഹുൽ സിപ്ലിഗഞ്ച്. ഓൺലൈൻ ക്വിസ് മത്സരത്തിന്റെ സമ്മാന വിതരണ ചടങ്ങിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്നും ആ അവസരത്തിൽ 10 ലക്ഷം രൂപ രാഹുലിന് നൽകുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന ബിആര്‍എസ് സര്‍ക്കാര്‍ രാഹുല്‍ സിപ്ലിഗഞ്ചിനെ വേണ്ട വിധത്തില്‍ ആദരിച്ചില്ലെന്ന് വിമര്‍ശിച്ചതിന് ശേഷമായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രഖ്യാപനം.

Story Highlights: Telangana congress announces rs 10 lakhs for rahul sipligunj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top