ട്വന്റിഫോര്‍ കണക്ട് റോഡ് ഷോ രണ്ടാം ദിനം; വൈകീട്ട് വര്‍ക്കല ബീച്ചില്‍ ജനകീയ സംവാദം

ആഗോള മലയാളികളുടെ ബൃഹദ് ശൃംഖലയായ ട്വന്റിഫോര്‍ കണക്ടിന്റെ റോഡ് ഷോ രണ്ടാം ദിനം പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ പര്യടനം തുടരുന്ന റോഡ് ഷോക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. വൈകുന്നേരം 7.30ന് വര്‍ക്കല ബീച്ചില്‍ ടൂറിസം സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന ജനകീയ സംവാദ പരിപാടിയും റോഡ് ഷോയില്‍ ഉണ്ടാകും. (24 connect road show second day Varkala beach)
സമൂഹത്തില്‍ സഹായം ആവശ്യമുള്ളവരെയും സഹായം നല്‍കാന്‍ മനസ്സുള്ളവരെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്നതാണ് കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ട്വന്റിഫോര്‍ കണക്ട് പവേര്‍ഡ് ബൈ അലന്‍ സ്‌കോട്ട്. പദ്ധതിയുടെ ഭാഗമായുള്ള റോഡ് ഷോ ഇന്ന് ആരംഭിച്ചത് തിരുവനന്തപുരം കിളിമാനൂരില്‍ നിന്ന്. വലിയ പൊതുജന പങ്കാളിത്തം ആയിരുന്നു കിളിമാനൂരില്‍ നടന്ന സ്വീകരണത്തില്‍ ഉണ്ടായത്.
Read Also: നീതിയ്ക്കായി പൊരുതിയ മല്ലിയമ്മയ്ക്കും സുമതിയമ്മയ്ക്കും ആദരം; 24 കണക്ടിന് പ്രൗഢഗംഭീര തുടക്കം
ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലേയും കോമഡി ഉത്സവത്തിലേയും കലാകാരന്മാരുടെ പരിപാടികളും സമ്മാനകൂപ്പണ്‍ നറുക്കെടുപ്പും ഗെയിമുകളും അരങ്ങേറി. കിളിമാനൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ ഉച്ചയ്ക്ക് 2.30ന് ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡില്‍ എത്തും. വൈകുന്നേരം 7.30ന് വര്‍ക്കല ബീച്ചില്‍ ടൂറിസം സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന ജനകീയ സംവാദ പരിപാടിയും ഇന്ന് നടക്കും. 24 എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ.ആര്‍ ഗോപികൃഷ്ണന്‍ സംവാദം നയിക്കും. രണ്ടുദിവസത്തെ തിരുവനന്തപുരം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും. നാളെ കരുതലിന്റെ കരം നീട്ടി 24 കണക്ട് കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും.
Story Highlights: 24 Connect road show second day Varkala beach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here