Advertisement

ദമ്മാമിലെ തലശേരി മാഹി ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന ആറാമത് ടി-10 ക്രിക്കറ്റ് ടൂര്‍ണമെന്റ് വ്യാഴാഴ്ച മുതല്‍

May 16, 2023
2 minutes Read
Dammam thalassery t 10 cricket tournament

ദമ്മാമിലെ തലശ്ശേരി മാഹി ക്രിക്കറ്റ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആറാമത് T10 ക്രിക്കറ്റ് ടൂര്‍ണമെന്റ്റിന് വ്യാഴാഴ്ച തുടക്കമാകും . ദമ്മാം ഗൂക്ക ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വ്യാഴം വെള്ളി ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റ്റില്‍ സെയ്താര്‍പ്പള്ളി കിംഗ്‌സ് , കതിരുര്‍ ഗുരുക്കള്‍ , മാഹീ സ്‌ട്രൈക്കര്‍സ് പള്ളിത്താഴെ റോക്കേഴ്‌സ് നെട്ടൂര്‍ ഫൈറ്റേഴ്‌സ് , KL 58 ഉമ്മന്‍ച്ചിറ, എന്നിങ്ങനെ തലശ്ശേരി മാഹീ പ്രദേശത്തെ പ്രമുഖരായ ആറ് ടീമുകള്‍ തമ്മിലാണ് മാറ്റുരക്കുക .വിജയികള്‍ക്ക് പ്രൈസ് മണിയും ട്രോഫിയും സമ്മാനിക്കും. ( Dammam thalassery t 10 cricket tournament)

മത്സരത്തോട് അനുബന്ധിച്ച് വനിതകള്‍ ഒരുക്കുന്ന തലശ്ശേരിയുടെ രുചിയൂറും വിഭവങ്ങളുടെ ഫുഡ് ഫെസ്റ്റിവല്‍ പവലിയനും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എഒടി ട്രേഡിങ്ങ് ആന്റ്റ് ലോജിസ്റ്റിക് മുഖ്യ സ്‌പോണ്‍സറായും ബി ഗേറ്റ് കോണ്‍ട്രാക്ടിങ് അസോസിയേറ്റ് സ്‌പോണ്‍സറായുമാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ്റ് സംഘടിപ്പിക്കുന്നത് . ക്രിക്കറ്റ് എന്ന ആവേശത്തോടൊപ്പം രുചിയുടെ ലോകത്തേക്ക് കൂടി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി നിമിര്‍ അമീറുദ്ധീന്‍,ഫാസില്‍ ആദി രാജ,സജീര്‍ എസ് പി ,സാജിദ് സി കെ,ഷറഫ് താഴത്ത്, ഇമ്ത്തിയാസ് അലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Story Highlights: Dammam thalassery t 10 cricket tournament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top