Advertisement

ഓര്‍മ ദുബായ് ഖിസൈസ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

May 16, 2023
2 minutes Read
orma dubai medical camp

യുഎഇയിലെ കല, സാമൂഹിക,സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായി നില്‍ക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഓര്‍മ ദുബായ് ഖിസൈസ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപനങ്ങളായ Med7 മെഡിക്കല്‍ ഗ്രൂപ്പ്,അഷ്ടാംഗ ആയുര്‍വേദ മെഡിക്കല്‍ സെന്റര്‍, ഐ പോയിന്റ് ഒപ്റ്റിക്കല്‍സ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് മെയ്14 (ഞായറാഴ്ച) ഖിസൈസിലെ ബാഡ്മിന്റണ്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ വെച്ചാണ് ക്യാമ്പ് നടന്നത്. (orma dubai medical camp)

നാല് വിഭാഗങ്ങളില്‍ ആയി 400പേര്‍ പങ്കെടുത്ത ക്യാമ്പ് ഓര്‍മ രക്ഷാധികാരി രാജന്‍ മാഹി ഉത്ഘാടനം നിര്‍വഹിച്ചു.മേഖല സെക്രട്ടറി ബിജു വാസുദേവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.ഓര്‍മ ജനറല്‍ സെക്രട്ടറി അനീഷ്മണ്ണാര്‍ക്കാട്, ആക്ടിങ് പ്രസിഡന്റ് സജീവന്‍ കെ.വി, ലോക കേരളസഭ അംഗം അനിത ശ്രീകുമാര്‍,ട്രഷറര്‍ സാദിഖ്,സെക്രെട്ടറിമാരായ വിജിഷ സജീവന്‍ , സഫര്‍ റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും സഹകാരികള്‍ക്ക് മൊമെന്റോകളും നല്‍കി. മേഖല ട്രഷറര്‍ പ്രജോഷ് നന്ദി അറിയിച്ചു.

Story Highlights: orma dubai medical camp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top