Advertisement

24 കണക്ട് റോഡ് ഷോ കൊല്ലത്ത്; പരമ്പരാഗത വ്യവസായത്തിന്റെ സ്ഥിതി ചൂണ്ടിക്കാണിച്ച് ജനകീയ സംവാദം

May 17, 2023
2 minutes Read
24 Connect Logo

സമൂഹത്തിൽ സഹായമാവശ്യമുള്ളവരെയും സഹായം നൽകാൻ മനസുള്ളവരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന 24 കണക്റ്റിൻ്റെ പ്രചരണ ജാഥ മൂന്നാം ദിനം കൊല്ലത്തെയും ആവേശം വാനോളം ഉയർത്തി. ആഗോള മലയാളികളുടെ ബൃഹദ്ശൃംഘലയായ 24 കണക്ടിന്റെ റോഡ് ഷോയ്ക്ക് കൊല്ലത്ത് വൻ സ്വീകരണം. 24 Connect Road Show at Kollam

ട്വൻ്റി ഫോറിൻ്റെ നേതൃത്വത്തിലാകുമ്പോൾ സഹായങ്ങൾക്കായി ചിലവഴിയ്ക്കുന്ന തുക അർഹമായ കരങ്ങളിൽ എത്തിച്ചേരുമെന്ന കാര്യം ഉറപ്പാണെന്ന് കുണ്ടറ സിഐ രതീഷ് പറഞ്ഞു. ട്വൻ്റി ഫോർ മാധ്യമ മേഖലയ്ക്ക് മാതൃകയെന്ന് ആലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് അറിയിച്ചു. പരമ്പരാഗത വ്യവസായം മരണക്കെണിയിലോയെന്ന വിഷയത്തിൽ ട്വൻറി ഫോർ എക്സിക്യുട്ടീവ് എഡിറ്റർ കെ ആർ ഗോപീകൃഷ്ണൻ നടത്തിയ ജനകീയ സംവാദ പരിപാടി ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. പൊതുജനങ്ങളിൽ നിന്ന് 24 കണക്ടിന് ലഭിച്ചത് വൻസ്വീകാര്യത.

കൊല്ലം ജില്ലയിൽ കുണ്ടറയിലും ആലപ്പാട്ടും ട്വൻ്റി ഫോറിന് ജനം വൻ സ്വീകരണമാണ് ഒരുക്കിയത്. ഫ്ലവേഴ്സ് ടോപ്പ് സിങേഴ്സിലെയും കോമഡി ഉത്സവത്തിലെയും കലാകാരന്മാരുടെ പരിപാടികൾക്കൊപ്പം സമ്മാനക്കൂപ്പൺ നറുക്കെടുപ്പും തത്സമയ സമ്മാനവിതരണവും പരിപാടിയുടെ ഭാഗമായി നടന്നു. പരമ്പരാഗത തൊഴിൽ വ്യവസായ ജില്ലായായ കൊല്ലത്ത് പരമ്പരാഗത വ്യവസായം മരണകെണിയിലോയെന്ന വിഷയത്തിൽ നടത്തിയ ജനകീയ സംവാദ പരിപാടിയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയാകർഷിച്ചു. നാളെയും കൊല്ലം ജില്ലയിൽ റോഡ്ഷോ പര്യടനം നടത്തും.

Read Also: നീതിയ്ക്കായി പൊരുതിയ മല്ലിയമ്മയ്ക്കും സുമതിയമ്മയ്ക്കും ആദരം; 24 കണക്ടിന് പ്രൗഢഗംഭീര തുടക്കം

വീണു പോകുന്നവർക്ക് താങ്ങായി, ജീവിതത്തിന്റെ കൊടുംവെയിലിൽ ഉരുകുന്നവർക്ക് തണലായി, വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി, യുവജനങ്ങൾക്ക് മാർഗദർശിയായാണ് മലയാളിയുടെ ആഗോള ശൃംഖലയായ 24 കണക്റ്റിന് ഫ്‌ളവേഴ്‌സ് ടിവിക്കും 24 വാർത്താ ചാനലിനും ഒപ്പം കെഎൽഎം ആക്സിവ ഫിൻവെസ്റ്റും അലൻ സ്കോട്ടും ചേർന്നാണ് തുടക്കം കുറിച്ചത്.

Story Highlights: 24 Connect Road Show at Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top