സൗദിയിൽ ആരാം കോ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളിൽ നിന്നായി ലക്ഷങ്ങൾ തട്ടി; പ്രതി അറസ്റ്റിൽ

സൗദിയിൽ ആരാം കോ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ വളഞ്ഞവട്ടം സ്വദേശി പൊലീസിന്റെ പിടിയിലായി. കടപ്ര വളഞ്ഞവട്ടം സ്വദേശി സാബു വർഗീസ് ആണ് പുളിക്കീഴ് പൊലീസിൻ്റെ പിടിയിലായത്. പന്തളത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ ഓടിച്ചിട്ടാണ് പുളിക്കീഴ് പൊലീസ് പിടികൂടിയത്.
സൗദി അറേബ്യയിൽ ജോലി വാഗ്ദാനം ചെയ്ത് 1.75 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി കടപ്ര സ്വദേശി അലക്സ് സി സാമുവൽ നൽകിയ പരാതയിലാണ് സാബു വർഗീസിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശ ജോലിക്കായി പണം നൽകിയവർ ഫോണിൽ ബന്ധപ്പെടുമ്പോൾ ഡൽഹിയിലാണ് എന്ന മറുപടിയാണ് സാബു വർഗീസ് നൽകിയിരുന്നത് എന്ന് പരാതിക്കാരൻ ആരോപിച്ചു.
സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി സാബുവിനെ പിടികൂടാനായത്. പഞ്ചായത്ത് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പന്തളത്ത് പ്രതി ഉണ്ടെന്ന് പോലീസ് കണ്ടെത്തിയത് .ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് പോലീസ് എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാനും ശ്രമിച്ചു. തുടർന്ന് പ്രതിയെ ഓടിച്ചിട്ട് പിടികൂടിയുകയായിരുന്നു.
പിടിയിലായ സാബു വർഗീസ് നിരവധി പേരിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ് ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമായതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: Job Scams accused was arrested IN Pandalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here