Advertisement

എഐ ക്യാമറ അഴിമതി; ഇടപാടിന്‍റെ മുഖ്യ സൂത്രധാരനും ഗുണഭോക്താവും മുഖ്യമന്ത്രി; കെ സുരേന്ദ്രൻ

May 17, 2023
2 minutes Read
ksurendran against pinarayi

എ ഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. എഐക്യാമറ ഇടപാടില്‍ മുഖ്യമന്ത്രി നേരിട്ട് അഴിമതി നടത്തി.മുഖ്യ സൂത്രധാരനും ഗുണഭോക്താവും മുഖ്യമന്ത്രിയാണ്.എല്ലാ അഴിമതി പണവും ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.പാലക്കാട് ബി ജെ പി സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു പ്രതികരണം.(K Surendran aganst pinarayi behind ai camera)

ലോകത്തിനു മുന്നിൽ കേരളത്തിൻ്റെ പ്രതിച്ഛായ തകർത്തുവെന്നായിരുന്നു വിമർശനം. തൊട്ടതിലെല്ലാം അഴിമതി നടത്തിയ ഒരു സർക്കാർ ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.അതേസമയം മോദി സർക്കാർ സർക്കാർ രാജ്യത്തിന്‍റെ യശസ് ഹിമാലയത്തോളം ഉയർത്തിയതായി സുരേന്ദ്രൻ പ്രശംസിച്ചു. ശബരി റെയിൽ പാതക്കായി മോദി സർക്കാർ ഫലപ്രദമായി ഇടപെട്ടു.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

ദേശീയ പാത വികസനത്തിന് കേരളത്തിന് നിഷേധാത്മക നിലപാടാണുള്ളത്.നരേന്ദ്ര മോദി സർക്കാറിന്‍റെ പത്താം വാർഷികത്തില്‍ ഒരു മാസം നീണ്ട് നില്ക്കുന്ന ജനസമ്പർക്ക പരിപാടി നടത്തുമെന്നും സുരേന്ദ്രൻ അറിയിച്ചു.

Story Highlights: K Surendran aganst pinarayi behind ai camera

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top