ഷാർജ ബുക്ക് അതോറിറ്റിക്ക് പുതിയ നേതൃത്വം; നടപടി പ്രവർത്തനം വിപുലപ്പെടുത്താൻ

ഷാർജ ബുക്ക് അതോറിറ്റിക്ക് പുതിയ നേതൃത്വം. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഡയറക്ടർ ബോർഡ് അംഗങ്ങളെ പ്രഖ്യാപിച്ചത്. ബുക്ക് അതോറിറ്റിയുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. New Leadership Announced for Sharjah Book Authority
ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഷാർജ ബുക്ക് അതോറിറ്റിയുടെ പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ പ്രഖ്യാപനം നടത്തിയത്. ഷെയ്ഖ ബുദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമിയാണ് ചെയർപേഴ്സൻ, അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അഹമ്മദ് അൽ അമേരി, സാംസ്കാരിക വകുപ്പ് ചെയർമാൻ അബ്ദുല്ല അൽ ഒവൈസ്, എമിറേറ്റ്സ് പബ്ലീഷേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ റാഷിദ് അൽ ഖൂസ്, യുഎഇ ബോർഡ് ഓൺ ബുക്ക് ഫോർ യങ് പീപ്പിൾ പ്രസിഡന്റ് മർവ അൽ അഖ്റൂബി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെ ബോര്‌ഡ് ഓഫ് ഡയറക്ടേഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജോൺ ഇങ്ഗ്രാം, യങ്സൂക് വൈഎസ് ചി, ഗൗരവ് ശ്രീനാഗേഷ് എന്നിവർ ബോർഡിലെ അന്തർദേശീയ അംഗങ്ങളായിരിക്കും. ഷാർജ ബുക് അതോറിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Story Highlights: New Leadership Announced for Sharjah Book Authority
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here