‘അടുത്ത തലമുറകൾ വിശ്വാസികളാകണമെങ്കില്‍ കേരള സ്റ്റോറി കാണൂ’; കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കൂറ്റന്‍ ഫ്‌ളക്‌സ്

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ കാണാനഭ്യർത്ഥിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്ര കവാടത്തിൽ ഫ്ളക്സ് ബോർഡ്. ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന് സമീപമാണ് ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.അടുത്ത തലമുറകളും മൂകാംബിക വിശ്വാസികള്‍ ആവണമെങ്കില്‍ സിനിമ ദയവായി കാണൂ എന്നാണ് ബോർഡിൽ എഴുതിയിരുന്നത്. ഇംഗ്ലീഷ് ഭാഷയിലാണ് എഴുത്ത്.(The Kerala Story flex board in kollur mookambika temple)
”മലയാളി വിശ്വാസികള്‍ക്ക് മൂകാംബിക ക്ഷേത്രത്തിലേക്ക് സ്വാഗതം. നിങ്ങളുടെ അടുത്ത തലമുറകളും മൂകാംബിക ദേവിയുടെ വിശ്വാസികള്‍ ആവണമെങ്കില്‍ ദ കേരള സ്റ്റോറി കാണൂ” എന്നാണ് ഫ്‌ളക്‌സിലുള്ളത്.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
ഒരു സംഘടനയുടെയോ വ്യക്തിയുടേയോ പേര് പരാമര്‍ശിക്കാതെ ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ക്ഷേത്രത്തിന് പുറത്താണ് ബോര്‍ഡെന്നും ആരാണ് സ്ഥാപിച്ചതെന്ന് അറിയില്ലെന്നും ക്ഷേത്രം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖര്‍ ഷെട്ടി പറഞ്ഞു.
Story Highlights: The Kerala Story flex board in kollur mookambika temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here