പുത്തൻതോപ്പിൽ യുവതിയും കുഞ്ഞും തീപൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബം; ഭാര്യക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നു എന്ന് ഭർത്താവ്

പുത്തൻതോപ്പിൽ യുവതിയും കുഞ്ഞും തീപൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബം. നിരവധി തവണ ഭർത്താവ് യുവതിയെ മർദ്ദിച്ചിരുന്നുവെന്ന് പിതാവ് പ്രമോദ് പറഞ്ഞു. ഭർത്താവിൻ്റെ അവിഹിതത്തെ നിരവധി തവണ യുവതി ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് കാരണം. മകളെ ഭർത്താവ് തീ കൊളുത്തി കൊന്നതാണെന്നും പ്രമോദ് ആരോപിച്ചു.
അതേസമയം, യുവതിക്ക് നേരത്തെ ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നു എന്ന് ഭർത്താവ് രാജു ജോസഫ് ടിൻസിലി പറഞ്ഞു. രണ്ട് ദിവസം മുൻപ് ശുചി മുറിയിൽ പോയി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. കുഞ്ഞിനെയും കൊണ്ട് പോകുകയാണെന്ന് ഇന്നലെ ഫോണിൽ സന്ദേശം അയച്ചിരുന്നു. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും രാജു ജോസഫ് ടിൻസിലി പറഞ്ഞു.
പുത്തൻതോപ്പ് സ്വദേശി രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജു ആണ് പൊള്ളലേറ്റ് മരിച്ചത്. ഒൻപതു മാസമുള്ള മകൻ ഡേവിഡ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Story Highlights: woman kid death father husband react
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here