കെഎസ്ആർടിസി ബസിൽ നഗ്നതാപ്രദർശനം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡിൽ

കെഎസ്ആർടിസി ബസിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവ് റിമാൻഡിൽ. കോഴിക്കോട് സ്വദേശി സവാദിനെതിരെ
നെടുമ്പാശേരി പൊലീസ് ആണ് കേസെടുത്തത്. എറണാകുളം അങ്കമാലിയിൽ വച്ചാണ് നഗ്നതാപ്രദർശനം നടത്തിയ സവാദിനെ അടുത്തിരുന്ന യാത്രക്കാരി ബഹളം വെച്ചതിനെ തുടർന്ന് ബസ് ജീവനക്കാർ ഓടിച്ചിട്ട് പിടിച്ചത്.
കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായുള്ള യാത്രയ്ക്കിടെ അത്താണിയിൽ വച്ചായിരുന്നു സംഭവം.
സഹയാത്രികൻറെ അടുത്ത് നിന്നും നേരിട്ട മോശമായ പെരുമാറ്റം യുവനടി തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തത്.
Read Also: സ്വകാര്യബസിൽ പെൺകുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം; യുവാവിന് ഒരു വർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
അങ്കമാലിയിൽ നിന്നുമാണ് യുവാവ് ബസിൽ കയറിയതെന്ന് യുവതി പറയുന്നു. ആദ്യം സമീപത്ത് വന്നിരുന്നു, ബസിൽ കയറിയതുമുതൽ പ്രശ്നങ്ങൾ ഉണ്ടാക്കി, ഒടുവിൽ നഗ്നതാപ്രദർശനത്തിലേക്ക് നിങ്ങുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവാവറിയാതെ മൊബൈലിൽ വീഡിയോ എടുത്ത് ചോദ്യം ചെയ്തതോടെ ഇറങ്ങി ഓടുകയും ഇതിനിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാളെ യുവതിക്കൊപ്പം കണ്ടക്ടറും ഡ്രൈവറും കൂടി ചേർന്ന് പിടികൂടുകയായിരുന്നു.
നെടുമ്പാശേരി പൊലീസിൻ്റെ അന്യേഷണത്തിൽ ആണ് കോഴിക്കോട് സ്വദേശി സവാദ് എന്നയാളാണെന്ന് തെളിഞ്ഞത്. തുടർന്നാണ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
Story Highlights: Nudity display on KSRTC bus; Accused Savad in remand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here