ഇടപ്പള്ളിയിലെ മൊബൈൽ ഷോപ്പിൽ കയറിയ യുവാവ് ജീവനക്കാരനെ ക്രൂരമായി മർദിക്കുന്ന ദൃശ്യം പുറത്ത്; പൊലീസിൽ പരാതി നൽകി
എറണാകുളത്ത് മൊബൈൽ ഷോപ്പ് ജീവനക്കാരനെ മർദിച്ച് പണം മോഷ്ടിച്ചതായി പരാതി. ഇടപ്പള്ളി ടോളിൽ പ്രവർത്തിക്കുന്ന ഐലാബ് എന്ന മൊബൈൽ കട ജീവനക്കാരനെയാണ് മർദിച്ച് പണം അപഹരിച്ചത്. വടുതല സ്വദേശി സി റ്റി ദ്വീപു എന്നയാളാണ് അങ്കമാലി സ്വദേശി ജിതിൻ ഉണ്ണിയെ ക്രൂരമായി മർദിച്ചത്.
Read Also: മൊബൈൽ ഫോൺ നഷ്ടപ്പെട്ടോ? ഇനി എളുപ്പത്തിൽ വീണ്ടെടുക്കാം; എങ്ങനെയെന്ന് പരിശോധിക്കാം
ഇയാൾക്ക് എതിരെ കട ഉടമ കളമശ്ശേരി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. റിപ്പയർ ചെയ്യാൻ വച്ചിരുന്ന അഞ്ച് മൊബൈൽ ഫോണുകൾ ഇയാൾ എറിഞ്ഞ് തകർത്തതായും പരാതിയിൽ പറയുന്നു.
സ്പെയർ പാർട്ട്സ് സപ്ലൈയ്ക്കായി വച്ചിരുന്ന 40000 രൂപയാണ് അക്രമി കവർന്നതെന്ന് മൊബൈൽ കട ജീവനക്കാരൻ പറഞ്ഞു. മർദനമേറ്റയാളെ അടുത്ത കടകളിലെ ജീവനക്കാരാണ് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Story Highlights: young man entered the mobile shop and beat up the employee Edappally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here