Advertisement

കർണാടക സത്യപ്രതിജ്ഞ; കേരള മുഖ്യമന്ത്രിയെ ക്ഷണിക്കാത്തത് രാഷ്ട്രീയ മര്യാദയ്യില്ലായ്മയെന്ന് എ.കെ ബാലൻ

May 19, 2023
2 minutes Read

കർണാടക സത്യപ്രതിജ്ഞക്ക്‌ കേരള മുഖ്യമന്ത്രിയെ ക്ഷണിക്കാത്തത് രാഷ്ട്രീയ മര്യാദയ്യില്ലായ്മയെന്ന് എകെ ബാലൻ. ക്ഷണിക്കാത്തത് പിണറായി വിജയൻ ആരുടേയും മുന്നിൽ മുട്ടുമടക്കാത്ത നേതാവാണെന്ന് അറിയുന്നതിനാൽ. കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ ദേശീയ നേതാവാണ് ഇതിന് പിന്നിലെന്നും
അയാളുടെ താത്പര്യമാണ് കേരളത്തെ ഒഴിവാക്കിയതിന് പിന്നിലെന്നും എകെ ബാലൻ ആരോപിച്ചു.

പാഷാണം വർക്കിയേ പോലെയുള്ള ചില നേതാക്കൾ ആണ് ഇതിന് പിന്നിൽ. താൻ പറയുന്ന ആ നേതാവ് തന്നെ വന്ന് പറയട്ടെ താൻ അങ്ങനെ ചെയ്തിട്ടില്ലെന്ന്. വലിയ പ്രാധാന്യമുള്ള വേദിയായിരുന്നു കർണാടക സത്യപ്രതിജ്ഞ വേദി. പ്രതിപക്ഷ ഐക്യം വേണ്ടെന്ന് കരുതുന്ന ചില പാഷാണം വർക്കിമാരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Story Highlights: A K Balan about Not inviting Pinarayi Vijayan to Karnataka govt swearing ceremony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top