എരുമേലിയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടി വെയ്ക്കാൻ ഉത്തരവ്

എരുമേലി കണമലയിൽ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടി വെയ്ക്കാൻ ഉത്തരവ്. വനംവകുപ്പ് സംഘം ഉടൻ കണമലയിൽ എത്തും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം.
ഇന്ന് രാവിലെയാണ് ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്ത് രണ്ടു പേരെ കൊലപ്പെടുത്തിയത്. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), തോമസ് (60) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കേയായിരുന്നു തോമസിന്റെ മരണം.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട എരുമേലിയിൽ നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്.
Read Also: ‘മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായം നൽകും, പ്രദേശത്ത് പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും’; വനംമന്ത്രി
Story Highlights: Order to shoot the wild buffalo that killed two people Erumeli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here