പഞ്ചാബിന്റെ രക്ഷകരായി സാം കരനും ഷാരൂഖ് ഖാനും; രാജസ്ഥാന് വിജയലക്ഷ്യം 188

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 188 റൺസ് വിജയലക്ഷ്യം. രാജസ്ഥാന്റെ ബോളിങ് നിര തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച മത്സരത്തിൽ 20 ഓവറുകളിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റണ്ണുകളാണ് പഞ്ചാബ് നേടിയത്. ഇന്നിംഗ്സ് തുടങ്ങി ആദ്യ ഓവറിലെ രണ്ടാമത്തെ രണ്ടാമത്തെ പന്തിൽ പ്രഭ്സിമ്രൻ സിംഗ് (2 പന്തിൽ 2 റണ്ണുകൾ) പുറത്തായത് പഞ്ചാബിന് നൽകിയത് വൻ തിരിച്ചടി. RR needs 188 runs to win PBKS IPL 2023
തുടർന്നിറങ്ങിയ അഥർവ ടൈഡെ 12 പന്തിൽ 17 റണ്ണുകൾ എടുത്ത് നാലാം ഓവറിൽ പുറത്തുപോയി. വിക്കറ്റ് നേടിയത് നവദീപ് സെയ്നിയും. പവർപ്ലേയ് അവസാനിക്കുന്നതിന് മുൻപ് ശിഖർ ധവാനും പുറത്ത് പോയത് പഞ്ചാബിന്റെ റൺ നിരക്കിനെ ബാധിച്ചു. പവർ പ്ലെയിൽ ടീം നേടിയത് 48 റണ്ണുകൾ.
തുടർന്ന്. ഏഴാം ഓവറിൽ സെയ്നിയുടെ പന്തിൽ ലിയാം ലിവിങ്സ്റ്റൺ പുറത്താകുമ്പോൾ 50 റൺസ് മാത്രമായിരുന്നു ടീമിന്റെ സമ്പാദ്യം. ലിവിങ്സ്റ്റൺ ശേഷം എത്തിയ സാം കരനും ( 31 പന്തിൽ 49 ) ജിതേഷ് ശർമയുമാണ് ( 28 പന്തിൽ 44 ) പഞ്ചാബിനെ മുന്നോട്ട് കൊണ്ടുപോയത്. ബെഞ്ചിൽ നിന്ന് എത്തിയ നവദീപ് സെയ്നി നിർണായക വിക്കറ്റുകൾ നേടി മത്സരത്തിന്റെ ഗതി മാറ്റി. എന്നാൽ, അവസാന ഓവറുകളിൽ സാം കരനൊപ്പം ഷാരൂഖ് ഖാന്റെ (23 പന്തിൽ 41) ഇന്നിംഗ്സ് ടീമിനെ മോശമല്ലാത്ത സ്കോറിലേക്ക് ഉയർത്തി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here