Advertisement

‘വികസിത ഇന്ത്യ എന്ന പ്രതിജ്ഞ സാക്ഷാത്കരിക്കാനുള്ള ശക്തമായ മാധ്യമം’; പുതിയ പാർലമെന്റ് മന്ദിരത്തെക്കുറിച്ച് ലോക്സഭാ സ്പീക്കർ

May 20, 2023
3 minutes Read
Parliament Building Powerful Medium To Achieve India's Resolution_ Lok Sabha Speaker Birla

വികസിത ഇന്ത്യ എന്ന പ്രതിജ്ഞ സാക്ഷാത്കരിക്കാനുള്ള ശക്തമായ മാധ്യമമായി പുതിയ പാർലമെന്റ് മന്ദിരം മാറുമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള. പാർലമെന്റ് മന്ദിരം ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും കൂടുതൽ സമ്പന്നമാക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പുതുതായി നിർമിച്ച പാർലമെന്റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും.

“140 കോടിയിലധികം വരുന്ന രാജ്യക്കാരുടെ പ്രതീക്ഷകൾ പൂർത്തീകരിക്കുന്ന പാർലമെന്റിന്റെ പുതിയ മന്ദിരം 2047-ഓടെ വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള നമ്മുടെ പ്രതിജ്ഞ സാക്ഷാത്കരിക്കാനുള്ള ശക്തമായ മാധ്യമമായി മാറും. പുതുതായി നിർമ്മിച്ച പാർലമെന്റ് മന്ദിരം ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും കൂടുതൽ സമ്പന്നമാക്കും. കൂടാതെ ബഹുമാനപ്പെട്ട അംഗങ്ങൾക്ക് രാജ്യത്തോടും പൗരന്മാരോടുമുള്ള അവരുടെ കടമകൾ മികച്ച രീതിയിൽ നിർവഹിക്കാൻ കഴിയും. മെയ് 28 ന് പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കും”- പാർലമെന്റ് കെട്ടിടത്തിൻ്റെ ചിത്രങ്ങൾ പങ്കുവെച്ച് ഓം ബിർള ട്വിറ്ററിൽ കുറിച്ചു.

1927ൽ പൂർത്തീകരിച്ച പാർലമെന്റിന്റെ ഇപ്പോഴത്തെ കെട്ടിടം ഏകദേശം 100 വർഷം പിന്നിടാൻ പോകുന്നു. 2020 ഡിസംബർ 10 ന് പ്രധാനമന്ത്രി മോദിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. പുതുതായി നിർമിച്ച പാർലമെന്റ് മന്ദിരം ഗുണനിലവാരമുള്ള നിർമാണത്തോടെ റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കി. ഭാവി ആവശ്യങ്ങൾ കണക്കിലെടുത്ത് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ലോക്‌സഭാ ഹാളിൽ 888 അംഗങ്ങൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങളുണ്ട്. രാജ്യസഭാ ഹാളിൽ 384 അംഗങ്ങൾക്കുമിരിക്കാം. ഇരുസഭകളുടെയും സംയുക്ത സമ്മേളനം ലോക്‌സഭാ ചേംബറിൽ നടക്കും.

Story Highlights: Parliament Building Powerful Medium To Achieve India’s Resolution: Birla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top