‘ധോണി തങ്ങളെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ; പോയത് അദ്ദേഹത്തിന്റെ കളി കാണാൻ; ഗുസ്തി താരങ്ങൾ

ഡൽഹിയിലെ ഐപിഎൽ വേദിയിലേക്ക് പോയത് ധോണിയുടെ കളി കാണാനെന്നും അതിനുള്ള ടിക്കറ്റുകൾ തങ്ങളുടെ കയ്യിലുണ്ടായിരുന്നുവെന്നും ഗുസ്തി താരങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി. ടിക്കറ്റ് ഉണ്ടായിട്ടും പോലീസ് തങ്ങളെ തടഞ്ഞു എന്നും ബജ്‌രംഗ് പൂനിയ അറിയിച്ചു. ഞങ്ങൾക്ക് ആരെയും ഭയമില്ല. ഇത് രാജ്യത്തെ മുഴുവൻ പെൺകുട്ടികളുടെയും പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പോരാട്ടത്തിൽ മഹേന്ദ്ര സിംഗ് ധോണി തങ്ങളെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. Wrestlers hope MS Dhoni will support the Protest
ഡൽഹിയിൽ ഐപിഎൽ വേദിക്ക് മുന്നിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം നടന്നിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപിറ്റേഴ്‌സും തമ്മിലുള്ള മത്സരം നടക്കുന്ന അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിന് മുന്നിലാണ് ഗുസ്തി താരങ്ങൾ പ്രതിഷേധവുമായി എത്തിയത്. പ്ലകാർഡകളുമായി എത്തിയ താരങ്ങളെ പോലീസ് തടഞ്ഞു. ഇതോടെയാണ് മൂന്നാം നമ്പർ ഗേറ്റിന് മുന്നിൽ ഗുസ്തി താരങ്ങൾ പ്രതിഷേധം നടത്തിയത്.
Read Also: ഡൽഹിയിൽ ഐപിഎൽ വേദിക്ക് മുന്നിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം
അതേസമയം, റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യുന്നതിനായി സമരത്തിലുള്ള ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ച സമയപരിധി ഇന്ന് അവസാനിക്കും. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ സമരം കടുപ്പിക്കും എന്ന് താരങ്ങൾ അറിയിച്ചു. തുടർ പ്രക്ഷോഭങ്ങൾ തീരുമാനിക്കാൻ നാളെ ജന്തർ മന്ദറിൽ ഖാപ് പഞ്ചായത്ത് ചേരും. ഭാരതീയ കിസാൻ യൂണിയൻ അടക്കമുള്ള കർഷക സംഘടനകൾ യോഗത്തിൽ പങ്കെടുക്കും. പഞ്ചാബിൽ നിന്നുള്ള കർഷക നേതാക്കൾ ജന്തർ മന്തറിൽ എത്തി ചേർന്നു. ഡൽഹി വളയൽ അടക്കമുള്ള സമര പരിപാടികൾ ഗുസ്തി താരങ്ങളും കർഷകരും പ്രഖ്യാപിച്ചിട്ടുണ്ട്. സമരപ്രഖ്യാപനത്തെ തുടർന്ന് ഡൽഹി അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി.
Story Highlights: Wrestlers hope MS Dhoni will support the Protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here