റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ സമഗ്ര ചര്‍ച്ച; 24കണക്ടിന്റെ കോട്ടയം ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനം അവസാനിച്ചു

ആഗോള മലയാളികളുടെ ബൃഹദ്ശൃംഖയായ 24 കണക്ടിന്റെ റോഡ് ഷോയുടെ കോട്ടയം ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനം അവസാനിച്ചു. വൈക്കത്തും ചങ്ങനാശ്ശേരിയിലും പാലയിലും ഗംഭീര വരവേല്പാണ് റോഡ് ഷോക്ക് ലഭിച്ചത്. പാലായില്‍ നടന്ന ജനകീയ സംവാദത്തില്‍ റബര്‍ മേഖലയിലെ പ്രതിസന്ധികള്‍ സമഗ്ര ചര്‍ച്ചയായി. വൈക്കത്തും ചങ്ങനാശേരിയിലും പാലായിലും 24 കണക്ടിന്റെ റോഡ് ഷോ ജനങ്ങള്‍ ഹൃദയത്തിലേറ്റി.(24 Connect Kottayam road show first day completed)
കുട്ടികളും പ്രായമായവരുമടക്കം നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ പരിപാടിയുടെ ഭാഗമായി. ഫഌവഴ്സ് താരങ്ങളുടെ കലാപരിപാടികള്‍ വേറിട്ടതായി. പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ നടന്ന ജനകീയ സംവാദത്തില്‍ റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ സമഗ്ര ചര്‍ച്ചയായി. ജില്ലയിലെ പര്യടനം നാളെയും തുടരും.
കോട്ടയം കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് ബ്രാഞ്ച് ഓഫീസില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ മുണ്ടക്കയതും എരുമേലിയിലുമെത്തും. എരുമേലി കണമലയില്‍ നടക്കുന്ന ജനകീയ സംവാദത്തില്‍ മലയോര ജനത ആഭിമുഖീകരിക്കുന്ന വന്യ ജീവി ആക്രമണ ഭീഷണി ചര്‍ച്ചയാകും.
Story Highlights: 24 Connect Kottayam road show first day completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here