24 കണക്ട് ഇന്ന് കോട്ടയത്ത്; ജനകീയ സംവാദ വേദിയിൽ റബർ കർഷകരുടെ ദുരിതം ചർച്ചക്ക്

ആഗോള മലയാളികളുടെ ബൃഹദ്ശൃംഘലയായ 24 കണക്ടിന്റെ റോഡ് ഷോ ഇന്നും നാളെയും കോട്ടയം ജില്ലയിൽ. വൈക്കത്ത് നിന്നു തുടങ്ങുന്ന റോഡ് ഷോ നാളെ പാലായിൽ സമാപിക്കും. റബർ കർഷകരുടെ ദുരിതവും കണമലയിലെ വന്യജീവി ആക്രമണ വിഷയവും റോഡ് ഷോയുടെ ജനകീയ സംവാദത്തിൽ എത്തും. ഫ്ലവേഴ്സ് ടിവി താരങ്ങളുടെ കലാപ്രകടനങ്ങളും പരിപാടിയുടെ മാറ്റുകൂട്ടും. 24 Connect Road Show in Kerala
സമൂഹത്തിൽ സഹായമാവശ്യമുള്ളവരെയും സഹായം നൽകാൻ മനസുള്ളവരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന 24 കണക്റ്റിൻ്റെ പ്രചരണ ജാഥ ഏഴാം ദിവസത്തിലേക്ക് കടന്നു. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ജാഥ പിന്നിട്ട വഴികളിൽ എല്ലാം ആവേശം സൃഷ്ടിച്ചാണ് അക്ഷരനഗരിയിലേക്ക് എത്തുന്നത്. ഇന്നും നാളെയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഷോ പര്യടനം നടത്തും. എരുമേലിയിലും പാലായിലും പ്രധാന സ്വീകരണ കേന്ദ്രങ്ങൾ ഉണ്ട്.
Read Also: ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25ന് പ്രസിദ്ധീകരിക്കും; മന്ത്രി വി. ശിവൻകുട്ടി
റബർ കർഷകരുടെ പ്രതിസന്ധികൾ ഇന്ന് വൈകുന്നേരം ഏഴു മണിക്ക് പാലായിൽ നടക്കുന്ന ജനകീയ സംവാദത്തിൽ ചർച്ചയാകും. നാളത്തെ ജനകീയ സംവാദം എരുമേലിയിലാണ്. വന്യജീവി ആക്രമണത്തിൽ പൊറുതിമുട്ടിയ മലയോര ജനതയുടെ ജീവിതം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെടും. വൈക്കം ചങ്ങനാശ്ശേരി കോട്ടയം ടൗൺ മുണ്ടക്കയം അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലും റോഡ് ഷോ പര്യടനം നടത്തും. ഫ്ലവേഴ്സ് ടോപ്പ് സിങേഴ്സിലെയും കോമഡി ഉത്സവത്തിലെയും കലാകാരന്മാരുടെ പരിപാടികൾക്കൊപ്പം സമ്മാനക്കൂപ്പൺ നറുക്കെടുപ്പും തത്സമയ സമ്മാനവിതരണവും പരിപാടിയുടെ ക്രമീകരിച്ചിട്ടുണ്ട്.
Story Highlights: 24 Connect Road Show in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here