വിവാദ ബിബിസി ഡോക്യുമെന്ററി ഓസ്‌ട്രേലിയൻ പാർലമെന്റ് ഹൗസിൽ പ്രദർശിപ്പിക്കും

അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സിഡ്‌നി സന്ദർശിക്കാനിരിക്കെ കാൻബറയിലെ ഓസ്‌ട്രേലിയൻ പാർലമെന്റ് ഹൗസിൽ വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ഒരു കൂട്ടം പ്രവാസി സംഘടനകളാണ് India: The Modi Question ൻ്റെ സ്‌ക്രീനിംഗ് മെയ് 24 ന് സംഘടിപ്പിക്കുന്നത്. മൂന്നു ദിവസത്തെ പര്യടനത്തിനായി തിങ്കളാഴ്ചയാണ് നരേന്ദ്ര മോദി സിഡ്നിയില്‍ എത്തുക.
ആംനസ്റ്റി ഇന്റർനാഷണൽ, പെരിയാർ അംബേദ്കർ തോട്ട്‌സ് സർക്കിൾ-ഓസ്‌ട്രേലിയ, ദി ഹ്യൂമനിസം പ്രോജക്ട് എന്നിവയുൾപ്പെടെയുള്ള പ്രവാസി സംഘടനകളാണ് സ്‌ക്രീനിംഗ് സംഘടിപ്പിക്കുന്നത്. മോദി സർക്കാരിന്‍റെ കീഴില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് ഇന്ത്യ പിന്തിരിയുന്നുവെന്ന് ചൂണ്ടിക്കാണിക്കാനാണ് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
Story Highlights: BBC documentary on Narendra Modi to be screened at Australian Parliament House
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here