സുഹൃത്തുകൾക്കൊപ്പം പൊഴിയിൽ കുളിക്കാനിറങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

സുഹൃത്തുകൾക്കൊപ്പം പൊഴിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പുറക്കാട് പഞ്ചായത്ത് 9-ാം വാർഡ് പൂത്തോപ്പ് പാണ്ഡ്യംപറമ്പിൽ ജഗദീശൻ – പ്രശാന്ത ദമ്പതികളുടെ മകൻ ജീവൻ (10) ആണ് മരിച്ചത്. പല്ലന ഗവ. എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. ( 4th standard student drowned to death Purakkad ).
തോട്ടപ്പള്ളി ചിൾഡ്രൺ പാർക്കിന് പടിഞ്ഞാറ് തിങ്കൾ വൈകിട്ട് 3 ഓടെയായിരുന്നു ജീവൻ ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.
വിവരമറിഞ്ഞെത്തിയതോട്ടപ്പള്ളി തീരദേശ പൊലീസും തകഴിയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിനൊടുവിൽ രണ്ടു മണിക്കൂറിനു ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ: ജിൻസ്.
Story Highlights: 4th standard student drowned to death Purakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here