കോഴിക്കോട് രാത്രി സിനിമ കണ്ടിറങ്ങിയ യുവദമ്പതികളെ കമന്റടിച്ചു; ചോദ്യം ചെയ്തപ്പോള്‍ ആക്രമണം; യുവാവ് പിടിയില്‍

കോഴിക്കോട് നഗരത്തില്‍ യുവദമ്പതികളെ ആക്രമിച്ച പ്രതി അറസ്റ്റില്‍. ബേപ്പൂര്‍ സ്വദേശി മുഹമ്മദ് അജ്മലാണ് പിടിയിലായത്. ആദ്യം കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലീസ്, സംഭവം വാര്‍ത്തയായതോടെയാണ് നടപടി എടുത്തത്. (Attack against young couple at Kozhikode)
ഇന്നലെ രാത്രി സിനിമ കണ്ടിറങ്ങിയ ബൈക്ക് യാത്രികരായ യുവ ദമ്പതിമാര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ക്രിസ്ത്യന്‍ കോളജ് ട്രാഫിക് ജംഗ്ഷനില്‍ വച്ചാണ് യുവതിയെ കമന്റടിച്ചത്. ഇത് ചോദ്യം ചെയ്തതോടെയാണ് അശ്വിന്റെ ചെകിടത്ത് അടിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തത്. നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമി ഉള്‍പ്പെടെ അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തത്. ബേപ്പൂര്‍ സ്വദേശി മുഹമ്മദ് അജ്മലാണ് അക്രമിയെന്ന് പരാതികാരന്‍ തിരിച്ചറിഞ്ഞതോടെ മറ്റ് നാല് പേരെയും വിട്ടയക്കുകയും അജ്മലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ട്രാഫിക് പൊലീസില്‍ പരാതിയുമായി ചെന്നെങ്കിലും നടക്കാവ് പൊലീസിനെ സമീപിക്കാന്‍ ആവശ്യപ്പെട്ടതോടെ സംഭവം ചര്‍ച്ചയായിരുന്നു. വീഴ്ചയുണ്ടായെങ്കില്‍ പരിശോധിക്കുമെന്ന് ഡിസിപി വ്യക്തമാക്കി. അക്രമത്തില്‍ വനിത കമ്മീഷന്‍ രേഖാ മൂലം പൊലിസിനോട് റിപ്പോര്‍ട്ട് തേടിയതായി അധ്യക്ഷ പി സതീദേവി. കോഴിക്കോട് നഗരത്തിലുണ്ടായ അക്രമത്തില്‍ നടപടി വൈകിയത് പൊലിസിനും നാണക്കേടായി.
Story Highlights: Attack against young couple at Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here