‘വിഡ്ഢികൾക്കുള്ള മറുപടിയാണിത്’; സൈബർ ആക്രമണത്തിനെതിരെ യുവ കോൺഗ്രസ് എംഎൽഎ

തനിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് കർണാടകയിൽ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുവ കോൺഗ്രസ് എംഎൽഎ നയന മോട്ടമ്മ. രാഷ്ട്രീയ ജീവിതത്തെയും വ്യക്തിജീവിതത്തെയും രണ്ടായി കാണണമെന്ന് നയന ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ നയനയുടെ ചില സ്വകാര്യ ചിത്രങ്ങൾ ചോർത്തി സംഘപരിവാർ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.(Can’t I do my job because I wear certain clothes?: Karnataka MLA Nayana Motamma)
ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലാണ് രാഷ്ട്രീയ എതിരാളികളെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത്. ‘പരാജയപ്പെട്ടതിന്റെ നിരാശ നിങ്ങളെ വേട്ടയാടാൻ അനുവദിക്കരുത്. രാഷ്ട്രീയം, ഞാൻ, എന്റെ നിലപാടുകൾ, എന്റെ വ്യക്തി ജീവിതം ഇതൊന്നും അറിയാത്ത വിഡ്ഢികൾക്കുള്ള മറുപടിയാണിത്’- നയന പറയുന്നു. ഒരു നിയമസഭാംഗമെന്ന നിലയിൽ തന്റെ കടമ നിർവഹിക്കുന്നതിന് വ്യക്തിജീവിതം എങ്ങനെ തടസ്സമാകുമെന്നും അവർ ചോദിച്ചു.
ಸೋಲಿನ ಹತಾಶೆ ನಿಮ್ಮನ್ನ ಇನ್ನಷ್ಟು ಕಾಡದಿರಲಿ.
— Nayana Jhawar /Nayana Motamma (@NayanaJhawar) May 20, 2023
ಹೌದು… ರಾಜಕೀಯ, ನಾನು, ನನ್ನತನ, ನನ್ನ ವೈಯುಕ್ತಿಕ ಜೀವನ ಇವೆಲ್ಲದರ ವ್ಯತ್ಯಾಸ ತಿಳಿಯದ ಅವಿವೇಕಿಗಳಿಗೆ ಉತ್ತರವಿದು. pic.twitter.com/04RJWUFeoH
‘ഞാൻ ചില വസ്ത്രങ്ങൾ ധരിക്കുന്നത് കാരണം എനിക്ക് എന്റെ ജോലി നിർവഹിക്കാൻ കഴിയുന്നില്ലേ? ഒരു അഭിഭാഷക എന്ന നിലയിൽ, ക്ലയന്റുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ഞാൻ കോർപ്പറേറ്റ് വസ്ത്രങ്ങൾ ധരിക്കും. ഞാൻ എന്റെ സ്വകാര്യ സ്ഥലത്ത് ആയിരിക്കുമ്പോൾ, എനിക്ക് ഇഷ്ടമുള്ളത് ധരിക്കാനും എനിക്ക് ഇഷ്ടമുള്ളത് കഴിക്കാനും എനിക്ക് അവകാശമുണ്ട്. വേണമെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്ന് ഈ ചിത്രങ്ങൾ നീക്കം ചെയ്യുമായിരുന്നു. എന്റെ വ്യക്തിത്വം എന്താണെന്ന് ആളുകൾക്ക് അറിയാൻ വേണ്ടിയാണ് ഈ ചിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.’- നയന വ്യക്തമാക്കി.
കർണാടകയിലെ മുടിഗെരെ (പട്ടികജാതി-സംവരണ) മണ്ഡലത്തിൽ നിന്ന് മിന്നും ജയമാണ് നയന നേടിയത്. ഈ വിജയത്തിന് പിന്നാലെയാണ് യുവ എംഎൽഎയെ അപകീർത്തിപ്പെടുത്താൻ സംഘപരിവാർ ശ്രമിച്ചത്. പിസിസി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറുമായി അടുത്ത ബന്ധമുള്ള നേതാവാണ് നയന. മുന്‍ കര്‍ണാടക മന്ത്രിയും ദലിത് ആക്ടിവിസ്റ്റുമായ മോട്ടമ്മയുടെ മകളാണ്.
Story Highlights: Can’t I do my job because I wear certain clothes?: Karnataka MLA Nayana Motamma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here