മൂന്ന് ദിവസമായി ഒരേ വില; സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. മൂന്നുദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 5,630 രൂപയിലും പവന് 45,040 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് ശനിയാഴ്ചയാണ് സ്വർണ വില ഈ നിരക്കിൽ എത്തിയത്. ( gold rate remains unchanged for third day )
മെയ് 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഇത് റെക്കോർഡ് നിരക്കാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മെയ് 1, 2 തീയതികളിൽ രേഖപ്പെടുത്തിയ 44,560 രൂപയാണ്.
ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.
Story Highlights: gold rate remains unchanged for third day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here