പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പൊന്നമ്പലമേട്ടില്‍ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. ദേവസ്വം ബെഞ്ചിന്റേതാണ് നടപടി. ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. (High court suo moto case ponnambalamedu pooja)
കഴിഞ്ഞ എട്ടിനാണ് ശബരിമലയില്‍ ശാന്തിക്കാരുടെ സഹായിയായിരുന്ന തൃശൂര്‍ സ്വദേശി നാരായണന്‍ നമ്പൂതിരിയും സംഘവും പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്. തൃശൂര്‍ തെക്കേക്കാട്ട് മഠം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഒന്‍പതംഗം സംഘമാണ് ഇവിടെ കടന്നുകയറി പൂജ നടത്തിയത്. സംഭവം വിവാദമായതോടെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. രണ്ടാഴ്ച മുന്‍പാണ് സംഘം വനത്തില്‍ പ്രവേശിച്ചത്. അവര്‍ തന്നെ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് പുറത്തറിഞ്ഞത്.
കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ടുപേര്‍ റിമാന്‍ഡിലാണ്. വനംവികസന കോര്‍പറേഷന്‍ ഗവി ഡിവിഷനിലെ സൂപ്പര്‍വൈസര്‍ രാജേന്ദ്രന്‍ കറുപ്പയ്യ, വര്‍ക്കര്‍ സാബു മാത്യു എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. പൂജ നടത്തിയവര്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.
Story Highlights: High court suo moto case ponnambalamedu pooja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here