ലഹരിമരുന്നിന്റെ ഒഴുക്ക് നിലയ്ക്കാതെ കേരളം; ആഴക്കടലിൽ 25,000 കോടിയുടെ ക്രിസ്റ്റൽ മെത്തിന് പിന്നാലെ ഇന്ന് കളമശേരിയിൽ പിടികൂടിയത് 10 ലക്ഷത്തിന്റെ എംഡിഎംഎ

പരിശോധനകൾ കർശനമാക്കുമ്പോഴും കേരളത്തിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് നിലയ്ക്കുന്നില്ല. ആഴക്കടലിൽ 25,000 കോടി രൂപയുടെ ക്രിസ്റ്റൽ മെത്ത് പിടികൂടി ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇന്ന് കളമശേരിയിൽ വെച്ച് ഏതാണ്ട് 10 ലക്ഷം രൂപ വിലവരുന്ന MDMAയുമായി രണ്ട് യുവാക്കൾ പിടിയിലാകുന്നത്. വലിയ ടോറസ് ലോറിയിൽ ഒളിപ്പിച്ച് ബെംഗളുരുവിൽ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നിരുന്നത്. ( MDMA use is widespread in Kerala ).
മലയാളി യുവത്വത്തിൻ്റെ സിരകളിലേക്ക് ലഹരിയുടെ കൊടും വിഷം ഒഴുകികൊണ്ടേയിരിക്കുകയാണ്. ആഴക്കടലിൽ നിന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയ ക്രിസ്റ്റൽ മെത്തിന് 25000 കോടി രൂപ വില വരുമെന്ന വാർത്ത മലയാളി അന്ധാളിപ്പോടെയാണ് കേട്ടത്. കേരളത്തിൽ രാസല ഹരിക്ക് വൻ ഡിമാൻ്റാണെന്ന് തെളിയിക്കുന്നതാണ് ഇന്ന് കളമശേരിയിൽ നടന്ന ലഹരി വേട്ട. പിടികൂടിയ 300 ഗ്രാമിന് വിപണിയിയിൽ 10 ലക്ഷം വില വരും.
ബാംഗ്ലൂരിൽ നിന്ന് വലിയ ടോറസ് ലോറിയിലാണ് ലഹരിക്കടത്ത് നടത്തുന്നത്. ചെറിയ രണ്ട് കവറുകളിലാക്കിയായിരുന്നു രണ്ടംഗ സംഘം എംഡി എം എ കൊണ്ടുവന്നിരുന്നത്. മണ്ണഞ്ചേരി സ്വദേശികളായ ഷഫീഖ് ,ഹാഷിം എന്നിവരാണ് പിടിയിലായത് ഇതിൽ ഷഫീഖ് സ്ഥിരം മയക്കുമരുന്ന് കേസുകളിൽ പ്രതിയെന്ന് പൊലീസ് പറയുന്നു.
കേരളത്തിലെ പല സ്ഥലങ്ങളിലും നിർത്തി സാധനം ചെറുകിട ഡീലർമാർക്ക് വിതരണം ചെയ്യാനായിരുന്നു പദ്ധതി. ചില്ലറ വിപണനത്തിലൂടെ ഉദ്ദേശിച്ചത് ലക്ഷങ്ങളുടെ ലാഭമാണ്. വെറും രണ്ട് ലക്ഷം രൂപയ്ക്കാണ് എംഡിഎംഎ ബാംഗ്ലൂരിൽ നിന്ന് വാങ്ങിയതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു. സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ യോദ്ധാവ് സംഘമാണ് ലഹരി മരുന്ന് വേട്ട നടത്തിയത്. കളമശേരി പൊലീസും ഓപ്പറേഷനിൽ സംഘത്തോടൊപ്പമുണ്ടായിരുന്നു.
Story Highlights: MDMA use is widespread in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here