‘മുഖ്യധാരാ ബോളിവുഡിൻ്റെ മരിച്ച മുഖം’; ‘ദി കേരള സ്റ്റോറി’യെ പിന്തുണച്ച് രാം ഗോപാൽ വർമ

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യെ പിന്തുണച്ച് സംവിധായകൻ രാം ഗോപാൽ വർമ. ദി കേരള സ്റ്റോറി മുന്നോട്ടുവെക്കുനത് മുഖ്യധാരാ ബോളിവുഡിൻ്റെ മരിച്ച മുഖമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം ഈ മാസം അഞ്ചിനാണ് രാജ്യവ്യാപകമായി റിലീസായത്.
We are so comfortable in telling lies to both others and ourselves that when someone goes ahead and shows the truth we get SHOCKED..That explains the DEATH like SILENCE of BOLLYWOOD on the SHATTERING SUCCESS of #KeralaStory
— Ram Gopal Varma (@RGVzoomin) May 21, 2023
‘മറ്റുള്ളവരോടും നമ്മളോടും കള്ളം പറയാൻ നമുക്ക് വളരെ അനായാസം കഴിയും. ആരെങ്കിലും മുന്നോട്ടുവന്ന് സത്യം വെളിപ്പെടുത്തുമ്പോൾ നമ്മൾ ഞെട്ടിപ്പോകും. കേരള സ്റ്റോറിയുടെ വിജയത്തിൽ ബോളിവുഡിൻ്റെ മരണം പോലുള്ള നിശബ്ദത ഇത് വിശദീകരിക്കുന്നതാണ്. മുഖ്യധാരാ ബോളിവുഡിൻ്റെ മരിച്ച മുഖത്തിൻ്റെ വൈരൂപ്യമാണ് കേരള സ്റ്റോറി എന്ന കണ്ണാടി കാണിക്കുന്നത്. ബോളിവുഡിലെ എല്ലാ ചർച്ചകളിലും എല്ലാ കോർപ്പറേറ്റ് ഹൗസിലും നിഗൂഢമായ മൂടൽമഞ്ഞ് പോലെ കേരള സ്റ്റോറി എന്നെന്നേക്കുമായി വേട്ടയാടും. കേരള സ്റ്റോറിയിൽ നിന്ന് പഠിക്കുക ബുദ്ധിമുട്ടാണ്. കാരണം നുണ പിന്തുടരാൻ എളുപ്പമാണ്. സത്യം പകർത്താനാണ് പാട്.’- രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു.
It’s difficult to learn from #KeralaStory because it’s EASY to copy a LIE but very DIFFICULT to copy TRUTH
— Ram Gopal Varma (@RGVzoomin) May 21, 2023
The #KeralaStory is like a BEAUTIFUL GHOSTLY MIRROR showing the DEAD face of Main stream BOLLYWOOD to itself in all its UGLINESS
— Ram Gopal Varma (@RGVzoomin) May 21, 2023
The #KeralaStory will haunt like a mysterious fog in every story discussion room and every corporate house in BOLLYWOOD forever
— Ram Gopal Varma (@RGVzoomin) May 21, 2023
Story Highlights: Ram Gopal Varma Supports The Kerala Story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here