കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ വീട്ടിൽ നിന്ന് 30 ലക്ഷം രൂപ പിടികൂടി

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ വീട്ടിൽ നിന്ന് 30 ലക്ഷം രൂപ പിടികൂടി. പാലക്കയത്തു വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ന് വിജിലൻസിന്റെ പിടിയിലായത്. ( 30 lakh rupees seized from village field assistant’s house Palakkayam ).
Read Also: ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ്പിടിയിൽ
വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ മണ്ണാർക്കാട്ടെ വീട്ടിൽ നിന്നാണ് പണം പിടിച്ചത്. വിജിലൻസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന നടത്തിയത്. ഇയാൾക്കെതിരെ വിജിലൻസ് ആസ്ഥാനത്ത് രഹസ്യ വിവരവും, പരാതിയും ലഭിച്ചിരുന്നു
ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മണ്ണാർക്കാട് വെച്ചാണ് വിജിലൻസ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. മഞ്ചേരി സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഇതിന് പിന്നാലെയായിരുന്നു ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയത്.
Story Highlights: 30 lakh rupees seized from village field assistant’s house Palakkayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here