ബഹ്റൈൻ – ഖത്തർ വ്യോമഗതാഗതം പുനരാരംഭിക്കാൻ 2 ദിനം കൂടി; ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു

ഖത്തർ-ബഹ്റൈൻ വ്യോമഗതാഗതം സാധാരണഗതിയിലാകാൻ 2 ദിനം കൂടി മാത്രം ബാക്കി. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഈ മാസം 25 മുതൽ ഖത്തറിൽ നിന്ന് ബഹ്റൈനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്. ബഹ്റൈനിൽ നിന്നും ദോഹയിലേക്ക് ഗൾഫ് എയർ സർവീസുകൾ വഴി യാത്ര ചെയ്യുന്നവർക്കായി മെയ് 25 മുതൽ ഉള്ള ബുക്കിങ്ങ് ആരംഭിച്ചു. ( Bahrain-Qatar flights Ticket booking started ).
Read Also: മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാൻ ഖത്തർ ഷെയ്ഖ്; റെക്കോർഡ് ഓഫർ എന്ന് സൂചന
ഖത്തർ എയർവേയ്സ് ദോഹ-ബഹ്റൈൻ നേരിട്ടുള്ള ടിക്കറ്റ് ബുക്കിങ്ങും തുടങ്ങിക്കഴിഞ്ഞു. ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം ദിവസവും രാത്രി 8ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന എയർബസ് എ320 തിരികെ ബഹ്‌റൈനിൽ നിന്ന് രാത്രി 10.20ന് ദോഹയിലേക്കു പുറപ്പെടും. 45 മിനിറ്റ് ആണ് ദോഹ-ബഹ്‌റൈൻ യാത്രാ സമയം. ഇക്കോണമി വിഭാഗത്തിൽ ദോഹ – ബഹ്‌റൈൻ യാത്രയ്ക്ക് ഒരാൾക്ക് 1,210 റിയാൽ ആണ് ടിക്കറ്റ് നിരക്ക്. ഫസ്റ്റ് എലൈറ്റ് സീറ്റിനാണെങ്കിൽ 4,780 റിയാലാണ്.
അന്നേ ദിവസം തന്നെ ബഹ്‌റൈൻ-ദോഹ Economy സീറ്റ് യാത്ര നിരക്ക് 80 ദിനാറിന് മുകളിലാണ് ബഹ്‌റൈന്റെ ഗൾഫ് എയർ ഓൺലൈനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബഹ്‌റൈന്റെ ഗൾഫ് എയറിലും ബുക്കിങ് അതിവേഗമാണ് നടന്ന് കൊണ്ടിരിക്കുന്നത്.
Story Highlights: Bahrain-Qatar flights Ticket booking started
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here