ജ്വല്ലറിയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ ഒഴുകിപ്പോയി; ബെംഗളൂരുവിലെ വെള്ളപ്പൊക്കത്തിൽ കോടികളുടെ നഷ്ടം

വേനൽ മഴ കനത്തതോടെ ബെംഗളൂരു നഗരത്തില്‍ വ്യാപകനാശനഷ്ടം. മല്ലേശ്വരത്ത് ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. മല്ലേശ്വരത്തെ നിഹാന്‍ ജ്വല്ലറിയിലാണ് അഞ്ചടിയോളം ഉയരത്തില്‍വെള്ളം കയറിയത്. ശനിയാഴ്ച ജ്വല്ലറിയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായത്. കടയിലെ ഏതാനും ആഭരണങ്ങളും ഫര്‍ണിച്ചറുകളും ഒലിച്ചുപോയതായി കടയുടമ പ്രിയ അറിയിച്ചു.
ഇതിന്ടെ മഹാലക്ഷ്മി ലേയൗട്ടിലെ വെള്ളപ്പൊക്കത്തില്‍ മൂന്ന് കാറുകള്‍ക്കും 15 ഇരുചക്രവാഹനങ്ങളും ഒലിച്ചുപോയി. ഇവിടെ അഞ്ചടിയോളം ഉയരത്തില്‍ വെള്ളം കയറിയെന്നും എം.എല്‍.എ. ഗോപാലയ്യ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 25,000 സഹായധനം പ്രഖ്യാപിച്ചിരുന്നുവെന്നും ഇത്തവണയും കുറഞ്ഞത് അത്രയെങ്കിലും ആവശ്യമുണ്ടെന്നും ഗോപാലയ്യ കൂട്ടിച്ചേര്‍ത്തു.
കാറ്റിലും മഴയിലും 109-ലേറെ മരങ്ങള്‍ വിവിധയിടങ്ങളിലായി കടപുഴകി വീണു. ആനന്ദ റാവു സര്‍ക്കിളില്‍ മരം വീണ് ആഡംബര കാര്‍ തകര്‍ന്നു. കുമാര കൃപ റോഡില്‍ പാര്‍ക്ക് ചെയ്ത കാറിനും ബൈക്കിനും മുകളിലേക്ക് മരണം വീണു.
Story Highlights: bengaluru nihan jewellery shop losses from rainwater damage at malleshwaram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here