നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തി; മൂന്നാം നിലയിൽ നിന്ന് ഭയന്നുചാടിയ ഡെലിവറി ബോയ്ക്ക് ഗുരുതര പരുക്ക്

നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തിയതിനെ തുടർന്ന് മൂന്നാം നിലയിൽ നിന്ന് ചാടിയ ഡെലിവറി ബോയ്ക്ക് ഗുരുതര പരുക്ക്. ഞായറാഴ്ച തെലങ്കാനയിലെ മണികൊണ്ടയിലാണ് സംഭവം. മണികൊണ്ടയിലെ പഞ്ചവടി കോളനിയിൽ കിടക്ക ഡെലിവർ ചെയ്യാനെത്തിയ ആമസോൺ ഡെലിവറി ബോയ്ക്കാണ് മൂന്നാം നിലയിൽ ചാടി പരുക്കേറ്റത്.
വീട്ടിലേക്കെത്തിയ യുവാവിനു നേരെ വളർത്തുനായ കുരച്ചുചാടുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights: delivery man attacked dog jumps 3rd floor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here