രാത്രിയിൽ ട്രക്ക് യാത്രയുമായി രാഹുൽ ഗാന്ധി, ഡ്രൈവർമാരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു; വീഡിയോ വൈറൽ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ട്രക്ക് യാത്ര’ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡൽഹിയിൽ നിന്ന് ഷിംലയിലേക്കുള്ള യാത്രാമധ്യേ ഹരിയാനയിലെ അംബാലയിൽ നിന്ന് ചണ്ഡീഗഡിലേക്ക് ട്രക്കിലാണ് രാഹുൽ യാത്ര ചെയ്തത്. ട്രക്ക് യാത്രയ്ക്കിടെ ഡ്രൈവർമാരുടെ പ്രശ്നങ്ങൾ രാഹുൽ ചോദിച്ചറിഞ്ഞതായി പാർട്ടി പ്രവർത്തകർ അറിയിച്ചു.(Rahul Gandhi’s night out in a truck to discuss ‘drivers’ issues’)
തിങ്കളാഴ്ച രാത്രിയിലേതാണ് വീഡിയോയെന്നാണ് സൂചന. അംബാലയ്ക്ക് സമീപമുള്ള ട്രക്ക് സ്റ്റോപ്പിൽ നിന്നും വാഹനത്തിൽ കയറി പോവുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ കോൺഗ്രസ് നേതാക്കളടക്കം ട്വിറ്ററിൽ പങ്കവച്ചിട്ടുണ്ട്. ട്രക്കിനുള്ളിലിരുന്ന് രാഹുൽ ഗാന്ധി അനുയായികളെ നോക്കി കൈവീശുന്നതും വീഡിയോയിൽ കാണാം. അംബാലയിൽ ട്രക്ക് ഡ്രൈവർമാരുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയതായി കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
Rahul Gandhi Ji near Ambala at late Night during his meeting with truck drivers and riding along with them on truck ❤️#RahulGandhi pic.twitter.com/NBVpQOW2ld
— Jayvardhan Singh Rathore 🇮🇳 (@JaySinghINC) May 23, 2023
“എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെയും കായിക താരങ്ങളെയും സിവിൽ സർവീസിന് തയ്യാറെടുക്കുന്ന യുവാക്കളെയും കർഷകരെയും ഡെലിവറി പാർട്ണർമാരെയും ബസുകളിലെ സാധാരണ പൗരന്മാരെയും ഇപ്പോൾ അർദ്ധരാത്രി ട്രക്ക് ഡ്രൈവർമാരെയും കാണുന്നത്? കാരണം, ഈ രാജ്യത്തെ ജനങ്ങളെ ശ്രദ്ധിക്കാനും അവരുടെ വെല്ലുവിളികളും പ്രശ്നങ്ങളും മനസ്സിലാക്കാനും രാഹുൽ ആഗ്രഹിക്കുന്നു. ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരാളുണ്ട്, അവരുടെ നല്ല നാളേക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറുള്ള ഒരാളുണ്ട്, വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ വഴി തുറക്കുന്ന ഒരാളുണ്ട് എന്ന വിശ്വാസമാണ് രാഹുൽ പ്രചരിപ്പിക്കുന്നത്. പതുക്കെ പതുക്കെ രാജ്യം രാഹുൽ ഗാന്ധിക്കൊപ്പം നീങ്ങാൻ തുടങ്ങുന്നു” – രാഹുലിന്റെ വീഡിയോ പങ്കിട്ട് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് കുറിച്ചു.
यूनिवर्सिटी के छात्रों से
— Supriya Shrinate (@SupriyaShrinate) May 23, 2023
खिलाड़ियों से
सिविल सर्विस की तैयारी कर रहे युवाओं से
किसानों से
डिलीवरी पार्टनरों से
बस में आम नागरिकों से
और अब आधी रात को ट्रक के ड्राइवर से
आख़िर क्यों मुलाक़ात कर रहे हैं राहुल गांधी?
क्योंकि वो इस देश लोगों की बात सुनना चाहते हैं,… pic.twitter.com/HBxavsUv4f
അടുത്തിടെ ലണ്ടനിൽ സന്ദർശനം നടത്തിയ രാഹുൽ അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. സാൻ ഫ്രാൻസിസ്കോ, വാഷിംഗ്ടൺ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ രാഹുൽ സന്ദർശനം നടത്തുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഞായറാഴ്ച അറിയിച്ചു. അവിടെ അദ്ദേഹം രണ്ട് ഇന്ത്യൻ അമേരിക്കക്കാരുടെ യോഗങ്ങളെ അഭിസംബോധന ചെയ്യാനും പാർലമെന്റ് ഹൗസിൽ നിയമനിർമ്മാതാക്കളെയും തിങ്ക് ടാങ്ക് അംഗങ്ങളെയും കാണാനും സാധ്യതയുണ്ട്.
Story Highlights: Rahul Gandhi’s night out in a truck to discuss ‘drivers’ issues’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here