Advertisement

അയച്ച മെസ്സേജിൽ പിഴവുണ്ടോ?; ഇനി വാട്ട്‌സ്ആപ്പിൽ അയച്ച മെസ്സേജുകൾ എഡിറ്റ് ചെയ്യാം

May 23, 2023
3 minutes Read
Image of Whatsapp on Mobile

വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ തലവേദനയാണ് മെസ്സേജുകളിൽ ഉണ്ടാകുന്ന പിഴവുകൾ. അക്ഷര തെറ്റുകൾ മുതൽ വലിയ പിഴവുകൾ വരെ അയക്കുന്ന മെസ്സേജുകളിൽ ഉണ്ടാകാം. ഇത്തരം മെസ്സേജുകൾ അയച്ചു കഴിഞ്ഞാൽ പൂർണമായി നീക്കം ചെയ്യുക എന്നതല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നു. ഈ പ്രശ്നനത്തിന് പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് വാട്ട്‌സ്ആപ്പിന്റെ മാതൃകമ്പനി മെറ്റ. WhatsApp to allow users to edit messages

വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ലിക്കേഷൻ ചെയ്യുന്നവർക്ക് മെസ്സേജുകൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം കമ്പനി അവതരിപ്പിച്ചു. മെസ്സേജ് അയച്ചതിന് ശേഷം 15 മിനുട്ടിന് ഉള്ളിൽ മാത്രമേ പ്രസ്തുത മെസ്സേജ് എഡിറ്റ് ചെയ്യാൻ സാധിക്കുകയുള്ളു. നിലവിൽ ആൻഡ്രോയിഡിന്റെ ബീറ്റ ഉപയോക്താക്കൾക്കാണ് മാത്രമേ ഈ ഫീച്ചർ ലഭ്യമായിട്ടുള്ളു.

വരും ആഴ്ചകളിൽ, വാട്ട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റ് പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങും. എഡിറ്റ് ചെയ്ത സന്ദേശങ്ങൾക്ക് ഒപ്പം ‘ എഡിറ്റ് ചെയ്തത്’ എന്ന ഒരു അറിയിപ്പ് കാണാൻ സാധിക്കും. എന്നാൽ, മെസേജിൽ വരുത്തിയ മാറ്റങ്ങൾ കാണാൻ സാധിക്കില്ല. എഡിറ്റ് ചെയ്ത സന്ദേശം മാത്രമേ കാണാൻ സാധിക്കു. ഒരിക്കൽ മെസ്സേജ് അയച്ചു കഴിഞ്ഞാൽ, 15 മിനുട്ടിന് ഉള്ളിൽ ആ മെസ്സേജിൽ ക്ലിക്ക് ചെയ്ത പിടിക്കുമ്പോൾ ലഭിക്കുന്ന പോപ്പ്-അപ്പ് മെനുവിൽ നിന്ന് ‘എഡിറ്റ്’ തെരഞ്ഞെടുക്കാം.

Read Also: ‘ചാറ്റ് ലോക്ക്’ ഉപയോഗിച്ച് ചാറ്റ് മറച്ചുവെക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ “ചാറ്റ് ലോക്ക്” ഫീച്ചർ നേരത്തെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഫീച്ചർ നിലവിൽ iOS, Android എന്നിവയിലെ ഉപയോക്താക്കൾക്കാണ് ലഭ്യമാകുക. ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ സന്ദേശങ്ങൾ കൂടുതൽ സ്വകാര്യമായി സൂക്ഷിക്കാൻ സഹായിക്കും. വാട്സ്ആപ്പ് സന്ദേശങ്ങൾക്ക് സുരക്ഷിതത്വം നൽകാൻ ആപ്പ് നേരത്തെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിച്ചിരുന്നു. എന്നാൽ, പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് മറ്റുള്ളവരിൽ നിന്ന് ഹൈഡ് ചെയ്ത് വെക്കാൻ ആഗ്രഹിക്കുന്ന സംഭാഷണങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കും.

Story Highlights: WhatsApp to allow users to edit messages

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top