വിനിഷ്യസിന് പിന്തുണയുമായി ജന്മനാട്; ക്രൈസ്റ്റ് ദ റെഡീമെറിലെ ദീപം അണച്ച് ബ്രസീൽ

വലെൻസിയ്ക്ക് എതിരായ മത്സരത്തിൽ വംശീയ അധിക്ഷേപം നേരിട്ട വിനിഷ്യസ് ജൂനിയറിനു പിന്തുണ പ്രഖ്യാപിച്ച ജന്മനാടായ ബ്രസീൽ. വിനോദ സഞ്ചാരത്തിന് പേരുകേട്ട ബ്രസീലിലെ നഗരമായ റിയോ ഡി ജെനീറോയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ദ റെഡീമെറിലെ വെളിച്ചം ഒരു മണിക്കൂർ നേരത്തേക്ക് അണച്ചാണ് നാട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. വിനിഷ്യസ് ജനിച്ച സ്ഥലം കൂടിയാണ് റിയോ ഡി ജെനീറോ. ഇന്നലെ, വൈകീട്ട് ആര് മാണി മുതൽ ഒരു മണിക്കൂർ നിർത്താൻ പ്രതിമയിലെ വെളിച്ചം അണച്ചത്. വംശീയതക്ക് എതിരെ നിലപാട് എടുത്ത തനറെ രാജ്യത്തിന്റെ അഭിനന്ദിക്കാനും വിനിഷ്യസ് മറന്നില്ല. വിഷയത്തിൽ സ്പാനിഷ് പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. Brazil’s Solidarity with Vinicius Jr
കഴിഞ്ഞ ഞായറഴ്ചയായിരുന്നു മെസ്റ്റാല്ല സ്റ്റേഡിയത്തിൽ വലൻസിയയുമായുള്ള മത്സരത്തിനിടെ ഗാലറിയുടെ ഒരുഭാഗത്ത് നിന്നും താരത്തിനെതിരെ അധിക്ഷേപം ഉണ്ടായത്. താരത്തെ തുടർച്ചയായി കുരങ്ങൻ എന്ന് വിളിച്ചായിരുന്ന് വാലെൻഷ്യയുടെ ഒരു വിഭാഗം ആരാധകർ ദേഷ്യം തീർത്തത്. തുടർന്ന്, പത്ത് മിനിറ്റോളം മത്സരം നിർത്തിവെക്കേണ്ടി വന്നു. മത്സര ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയുടേതുമായിരുന്ന ലാ ലിഗ ഇന്ന് വംശ വെറിയന്മാരുടെതാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ താരം വ്യക്തമാക്കുകയുണ്ടായി. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ലാ ലിഗ അധികൃതർ അറിയിച്ചു.
ഫ്രെഞ്ച് താരം കിളിയൻ എംബപ്പേ, മുൻ താരം റിയോ ഫെർഡിനാൻഡ്, ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ എന്നിവർ താരത്തെ പിന്തുണച്ച് രംഗത്ത് വന്നു. എഫ്‌സി ബാഴ്സലോണയുടെ പരിശീലകൻ സാവി ഹെർണാണ്ടസ്, ഫിഫ പ്രസിഡണ്ട് ഇന്ഫന്റിനോ എന്നിവരും വംശീയ അധിക്ഷേപത്തെ അപലപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here