സ്വകാര്യ ബസുടമകൾ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; സമ്മർദതന്ത്രം ശരിയല്ലെന്ന് ആന്റണി രാജു

സംസ്ഥാനത്ത് ജൂൺ 7 മുതൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിൻവലിക്കില്ലെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ചർച്ചയിൽ മുന്നോട്ട് വെച്ച ആവശ്യങ്ങൾക്ക് ഗതാഗത മന്ത്രി കൃത്യമായ മറുപടി നൽകിയില്ലെന്ന് ബസ് ഉടമകൾ ആരോപിച്ചു. (Private bus strike from 7th june onwards)
സമരം ന്യായികരിക്കാൻ സാധിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒരു വർഷം മുമ്പ് ആവശ്യം പരിഗണിച്ചു,കൺസഷൻ വിഷയത്തിൽ റിപ്പോർട്ട് ഉടൻ ഉണ്ടാകും. ബസ് ഉടമകളുടേത് വിശിത്രമായ വാദമെന്ന് ആന്റണി രാജു പറഞ്ഞു. എ ഐ ക്യാമറ പിഴ ജൂൺ 5 മുതൽ ഈടാക്കും. ഇന്ന് യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
Read Also: തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടി; രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ
ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്. ഇതോടെ സമരം നടത്തുമെന്ന് കാണിച്ച് ഗതാഗതമന്ത്രിക്ക് നോട്ടീസ് നൽകിയതായും സമരസമിതി കൺവീനർ ടി. ഗോപിനാഥ് അറിയിച്ചു.
വിദ്യാർത്ഥികളുടെ മിനിമം കൺസഷൻ 5 രൂപയാക്കണം,കൺസഷൻ നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കൺസഷന് പ്രായപരിധി നിശ്ചയിക്കണം ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് നിലനിർത്തണം എന്നിവയാണ് സ്വകാര്യ ബസുടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ.
Story Highlights: Private bus strike from 7th june onwards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here