Advertisement

ഡിഫറന്റ്‌ലി ഏബിൾഡായ രണ്ട് പെൺകുട്ടികൾ റാങ്ക് നേടി, ജനപ്രതിനിധിയായി നജീബ് കാന്തപുരവും ‘ ഉയർന്ന റാങ്കോടെ’ വിജയിക്കുന്നു; രാഹുൽ മാങ്കൂട്ടത്തിൽ

May 24, 2023
2 minutes Read
rahul mamkootathil praises najeeb kanthapuram

നജീബ് കാന്തപുരം എം.എൽ.എയെ പ്രശംസിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. പെരിന്തൽമണ്ണയിൽ മത്സരിക്കാൻ നജീബ് കാന്തപുരം എന്ന ചെറുപ്പക്കാരൻ എത്തുന്നു, പിന്നെ നടന്നത് ചരിത്രമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിൽ കുറിക്കുന്നു.

കടുത്ത മത്സരത്തിനൊടുവിൽ ചെറിയ വോട്ടുകൾക്ക് ആ ചെറുപ്പക്കാരൻ ജയിക്കുന്നു. തെരഞ്ഞെടുപ്പ് കേസ് വരുന്നു, വിധികൾ വരുന്നു ആകെ കോലാഹലമാകുന്നു. എന്നാൽ അതൊന്നും കൂസാതെ വളരെ ഫ്യൂച്ചറിസ്റ്റിക്കായ ഒരു പാട് കാര്യങ്ങൾക്ക് തുടക്കമിടുന്നു. അത്തരത്തിൽ ഒരു തുടക്കമായിരുന്നു സിവിൽ സർവീസ് സ്വപ്നം കണ്ട് വരുന്ന കുട്ടികൾക്കായി സംഗീത് ഡയറക്ടായിട്ടുള്ള ‘ ക്രിയ ‘ എന്ന പ്രോജക്ടിനു കീഴിൽ ഹൈദർ അലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമി.

Read Also: തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടി; രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ

ഇന്ന് ഒരു വർഷത്തിനിപ്പുറം ഡിഫറൻറലി ഏബിൾഡായ രണ്ട് പെൺകുട്ടികൾക്ക് സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുമ്പോൾ ഒരു ജനപ്രതിനിധി എന്ന നിലയിൽ നജീബ് കാന്തപുരവും ‘ ഉയർന്ന റാങ്കോടെ’ തന്നെ വിജയിക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്

പെരിന്തൽമണ്ണയിൽ മത്സരിക്കാൻ നജീബ് കാന്തപുരം എന്ന ചെറുപ്പക്കാരൻ എത്തുന്നു… പിന്നെ നടന്നത് അത്രയും ചരിത്രം…. കടുത്ത മത്സരത്തിനൊടുവിൽ ചെറിയ വോട്ടുകൾക്ക് ആ ചെറുപ്പക്കാരൻ ജയിക്കുന്നു.
തിരഞ്ഞെടുപ്പ് കേസ് വരുന്നു, വിധികൾ വരുന്നു ആകെ കോലാഹലമാകുന്നു.
എന്നാൽ അതൊന്നും കൂസാതെ വളരെ ഫ്യൂച്ചറിസ്റ്റിക്കായ ഒരു പാട് കാര്യങ്ങൾക്ക് തുടക്കമിടുന്നു…
അത്തരത്തിൽ ഒരു തുടക്കമായിരുന്നു സിവിൽ സർവീസ് സ്വപ്നം കണ്ട് വരുന്ന കുട്ടികൾക്കായി സംഗീത് ഡയറക്ടായിട്ടുള്ള ‘ ക്രിയ ‘ എന്ന പ്രോജക്ടിനു കീഴിൽ ഹൈദർ അലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമി….
ഇന്ന് ഒരു വർഷത്തിനിപ്പുറം ഡിഫറൻറലി ഏബിൾഡായ രണ്ട് പെൺകുട്ടികൾക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുമ്പോൾ ഒരു ജനപ്രതിനിധി എന്ന നിലയിൽ നജീബ് കാന്തപുരവും ‘ ഉയർന്ന റാങ്കോടെ’ തന്നെ വിജയിക്കുകയാണ്….
അഭിനനന്ദനങ്ങൾ കാജൽ രാജു, ഷറിൻ ശഹാന അതോടൊപ്പം പ്രിയ നജീബിക്ക…

Story Highlights: Rahul Mamkootathil Praises Najeeb Kanthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top