Advertisement

ബ്രേക്ക് റിപ്പയർ ചെയ്തത് ശരിയായില്ല; തൃശൂരിൽ വർക്ക് ഷോപ്പ് തൊഴിലാളിയായ യുവാവിന് ക്രൂര മർദ്ദനം

May 24, 2023
3 minutes Read
Image of Scooter Reparing

തൃശൂർ വെള്ളറക്കാട് പള്ളിമേപ്പുറത്ത് ബൈക്ക് വർക്ക് ഷോപ്പ് തൊഴിലാളിയായ യുവാവിന് ക്രൂര മർദ്ദനം. വെള്ളറക്കാട് സ്വദേശി മൊഹിനുദ്ദീനെ പള്ളിമേപ്പുറം സ്വദേശി മോനുട്ടിയാണ് ചുറ്റിക ഉപയോഗിച്ച് മർദ്ദിച്ചത്. സ്കൂട്ടറിൻ്റെ ബ്രേക്ക് റിപ്പയർ ചെയ്തത് ശരിയായില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. Young Man Beaten Up for Not Repairing Brake Properly

വെള്ളറക്കാട് നെല്ലിക്കുന്ന് റോഡിന് സമീപമാണ് മൊഹിനുദ്ദീന്റെ വർക്ക് ഷോപ്പ് സ്ഥിതി ചെയ്യുന്നത്. മോനുട്ടിയുടെ ഭാര്യ ഈ വർക്ക് ഷോപ്പിൽ കഴിഞ്ഞ ദിവസം സ്കൂട്ടർ റിപ്പയറിന് നൽകിയിരുന്നു. ശേഷം വർക്ക് ഷോപ്പിലെത്തിയ മോനുട്ടി ബൈക്കിൻ്റെ ബ്രേക്ക് ശരിയായില്ലെന്നും പറഞ്ഞ് മൊഹിനുദ്ദീനെ അസഭ്യം പറഞ്ഞു.

Read Also: കാസർഗോഡ് വ്യാപാരിക്കും സഹപ്രവർത്തകരായ വനിതകൾക്കും യുവാക്കളുടെ ക്രൂര മർദ്ദനം

ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ മോനുട്ടി മൊഹിനുദ്ദീനെ ആക്രമിക്കുകയായിരുന്നു. തുടർന്ന്, മോനുട്ടി ഷോപ്പിലുണ്ടായിരുന്ന ഇരുമ്പ് ചുറ്റിക എടുത്ത് മൊഹിനുദ്ദീനെ മർദ്ദിച്ചു. ചെറുത്ത് നിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ പരുക്കേറ്റ മൊഹിനുദ്ദീൻ കുന്നംകുളം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ എരുമപ്പെട്ടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Story Highlights: Young Man Beaten Up for Not Repairing Brake Properly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top