കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽസ് തടഞ്ഞു; റിപ്പോർട്ട് തേടി ബാലവകാശ കമ്മീഷൻ

കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽസ് തടഞ്ഞ സംഭവത്തിൽ കേസ് എടുത്ത് സംസ്ഥാന ബാലവകാശ കമ്മീഷൻ. രണ്ടാഴ്ചക്ക് അകം റിപ്പോർട്ട് നൽകാനും നിർദേശം. കുടിശിക നൽകാൻ ഉണ്ടെന്ന് ആരോപിച്ച് എം എൽ എ വി പി ശ്രീനിജൻ
ഗൗണ്ടിന്റെ ഗേറ്റ് അടച്ചുപൂട്ടിയ സംഭവത്തിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ.Child Rights Commission want report KBFC Trials Stopped by MLA
കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 17 ഫുട്ബോൾ ടീം സിലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് കുട്ടികളാണ് എത്തിയിരുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് വാടക നൽകാൻ ഉണ്ടെന്ന് ആരോപിച്ച് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കൂടിയായ പി വി ശ്രീനിജൻ എംഎൽഎ സിലക്ഷൻ ട്രയൽസ് നടക്കേണ്ട ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചു പൂട്ടിയതോടെ കുട്ടികൾ ദുരിതത്തിൽ ആയിരുന്നു.
ഗേറ്റ് തുറക്കുന്നതും കാത്ത് നല് മണിക്കൂറോളം കുട്ടികൾ റോഡിൽ കാത്തു നിന്നു.കുട്ടികൾക്ക് ഉണ്ടായ ബുദ്ധിമുട്ട് ഉൾപ്പെടെ പരിഗണിച്ചാണ് സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും നിർദ്ദേശമുണ്ട്. സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി , കോർപ്പറേഷൻ സെക്രട്ടറി എന്നിവരാണ് റിപ്പോർട്ട് നൽകേണ്ടത്. ആരോപണങ്ങളും തർക്കങ്ങളും ഉണ്ടാകാം എന്നാൽ കുട്ടികളെ ദുരിതത്തിൽ ആക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് ബലാവകാശ കമ്മീഷന്റെ നിലപാട്. കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ എംഎൽഎയുടെ നടപടിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് പോലും വിമർശനങ്ങൾ വരുന്ന സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷന്റെയും ഇടപെടൽ.
കൊച്ചിയിൽ അണ്ടർ 17 കേരള ബ്ലാസ്റ്റേഴ്സ് ടീം സെലക്ഷൻ ട്രയലിനെത്തിയ കുട്ടികളെ തടഞ്ഞ സംഭവത്തിൽ മാപ്പപേക്ഷിച്ച് പിവി ശ്രീനിജിൻ എംഎൽഎ. കുട്ടികൾക്ക് നേരിട്ട വിഷമത്തിൽ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിവരം അറിഞ്ഞപ്പോൾ തന്നെ ഗെയ്റ്റ് തുറന്ന് നൽകാൻ ആവശ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.
വാടക നൽകാത്തതിനാൽ ഗ്രൗണ്ട് തുറന്നു നൽകാനാവില്ലെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറികൂടിയായ എംഎൽഎ നിലപാടെടുത്തതോടെയാണ് കഴിഞ്ഞ ദിവസം ട്രയലിനെത്തിയ കുട്ടികൾക്ക് പുറത്തുനിൽക്കേണ്ടിവന്നത്. തുടർന്ന് കൊച്ചിൻ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർമാർ ഇടപെട്ട് സ്കൂളിന്റെ പ്രധാന ഗേറ്റിലൂടെ കായിക താരങ്ങൾ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
Story Highlights: Child Rights Commission want report KBFC Trials Stopped by MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here