Advertisement

മൈതാനത്ത് സുജൂദ് ചെയ്ത് റൊണാൾഡോ; അൽ ശബാബിനെതിരെയുള്ള ഗോൾ സെലിബ്രേഷൻ വൈറലാകുന്നു; വീഡിയോ കാണാം

May 25, 2023
4 minutes Read
Cristiano Ronaldo Celebration

സൗദി പ്രൊ ലീഗിൽ അൽ ശബാബിനെതിരായ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ സെലിബ്രേഷൻ ചർച്ചയാകുന്നു. ഇന്നലെ പുലർച്ചെ നടന്ന മത്സരത്തിൽ, അൽ ശബാബിനെതിരായ നിർണായക മത്സരത്തിൽ താരം വിജയ ഗോൾ നേടിയിരുന്നു. തുടർന്ന്, താരം സുജൂദ് ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ വൈറലാകുന്നത്. ഗോൾ നേടിയതിന് ശേഷം അൽ നാസർ താരങ്ങൾ ചെയ്യാറുള്ള സെലിബ്രേഷനാണ് റൊണാൾഡോ അനുകരിച്ചത്. ഗോൾ നേടിയതിന് ശേഷം സഹതാരങ്ങൾ ആഘോഷിക്കാൻ ഓടിയെത്തുമ്പോൾ റൊണാൾഡോ മുട്ടുകുത്തി നെറ്റി നിലത്ത് മുട്ടിക്കുന്നതാണ് ദൃശ്യങ്ങളിൽ. Cristiano Ronaldo done Sujud celebration after goal for Al Nassr

നിർണായകമായ മത്സരത്തിൽ മൂന്നാമതുള്ള അൽ ശബാബിനെതിരെ ഗംഭീര തിരിച്ചു വരവ് നടത്തിയാണ് അൽ നാസർ വിജയിച്ചത്. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പുറകിലായിരുന്നു അൽ നാസർ. രണ്ടാം പകുതിയിൽ പതിനഞ്ച് മിനിറ്റുകളിൽ മൂന്നു ഗോൾ നേടിയാണ് അൽ നാസർ ജയിച്ചത്. അൽ സബൈനറി അർജന്റീനിയൻ താരം ക്രിസ്ത്യൻ ഗുൻകയാണ് രണ്ടു ഗോളും നേടിയത്. രണ്ടാം പകുതിയിൽ അൽ നാസറിന്റെ തിരിച്ചു വരവിന് പ്രധാന പങ്കു വഹിച്ചത് ടാലിസ്കയും ഘരീബും റൊണാൾഡോയുമായിരുന്നു.

https://twitter.com/nawafo4u/status/1661257775807176706?s=20

രണ്ടാം പകുതിയിൽ 44 -ാം മിനുട്ടിൽ ടെലിസ്‌കാ ബോക്സിന്റെ മുന്നിൽ നിന്നും ഇടം കാലുകൊണ്ട് കൊണ്ട് തൊടുത്ത ഷോട്ട് ഗോളിയ കബളിപ്പിച്ച വലയിലെത്തി. അൽ ശബാബിന്റെ പ്രതിരോധ നിരയിൽ വിള്ളൽ വീഴ്ത്താൻ സാധിച്ചത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തി. പിന്നീട്, നടന്ന തുടർ ആക്രമണങ്ങളിലാണ് രണ്ടു ഗോളുകളും പിറന്നത്.

Read Also: സൗദി ലീഗിൽ കിരീടപോരാട്ടം ചൂടുപിടിക്കുന്നു; ഗംഭീര തിരിച്ചു വരവ് നടത്തി അൽ നാസർ; വിജയഗോൾ നേടി റൊണാൾഡോ

വിജയത്തോടെ 28 മത്സരങ്ങളിൽ നിന്നായി 63 പോയിന്റുകൾ അൽ നാസറിനുണ്ട്. ഒന്നമതുള്ള അൽ ഇത്തിഹാദിനാകട്ടെ 28 മത്സരങ്ങളിൽ നിന്നായി 66 പോയിന്റും. രണ്ട് മത്സരങ്ങൾ മാത്രമാണ് ഇനി ലീഗിൽ ഇരു ടീമുകൾക്കും ബാക്കിയുള്ളത്. ഈ രണ്ടു മത്സരങ്ങളും വിജയിച്ചാൽ അൽ ഇത്തിഹാദിന് 14 വർഷങ്ങൾക്ക് ശേഷം കിരീടമുയർത്താൻ സാധിക്കും.

Story Highlights: Cristiano Ronaldo done Sujud celebration after goal for Al Nassr

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top