‘ലോകത്തെ ഏറ്റവും വലിയ മൂക്കിനുടമ’ വിടപറഞ്ഞു

ഏറ്റവും വലിയ മൂക്കിനുടമ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ മെഹ്‌മത് ഒസ്യുറേക്ക് വിടപറഞ്ഞു. 75 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. തുർക്കിയിയാണ് സ്വദേശം. ഒസ്യുറേക്കിന്‌റെ മരണവാർത്ത ഗിന്നസ് വേൾഡ് റെക്കോർഡ്‌സാണ് പുറത്തുവിട്ടത്. ഹൃദയാഘാതത്തെത്തുടർന്നാണ് മരണം സംഭവിച്ചത്. ഒസ്യുറേക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. 8.8 സെന്റിമീറ്ററാണ് മെഹ്‌മതിന്റെ മൂക്കിന്റെ നീളം.
സ്‌കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരും സഹപാഠികളും നിരന്തരമായി കളിയാക്കിയിട്ടുണ്ട്. മെഹ്‌മതിന്റെ മൂക്ക് കാരണമായിട്ടുണ്ട്. ആദ്യമൊക്കെ ഇതിൽ വിഷമം തോന്നിയെങ്കിലും പിന്നീട് നീളമുള്ള മൂക്ക് ലഭിച്ചത് ഒരു അനുഗ്രഹമായി തോന്നിയെന്നും മെഹ്‌മത് പറയുന്നു.തനിക്ക് സാധാരണ മനുഷ്യരെക്കാൾ നന്നായി മണം പിടിക്കാനും മൂക്കു കൊണ്ടു ബലൂൺ വീർപ്പിക്കാനുമൊക്കെ കഴിവുണ്ടെന്നാണ് മെഹ്‌മത് അവകാശപ്പെടുന്നത്.
തന്റെ കുടുംബത്തിൽ പാരമ്പര്യമായി വലിയ മൂക്കുള്ളവരാണ്. പിതാവിനും അമ്മാവൻമാർക്കുമൊക്കെ ഇത്തരം മൂക്കുണ്ട്. എന്നാൽ തന്റേ മൂക്കാണ് ഇവരിൽ ഏറ്റവും വലുത്. എന്നാൽ ലോകത്ത് ഇതുവരെ ജീവിച്ച വ്യക്തികളിൽ ഏറ്റവും വലിയ മൂക്കുള്ളയാൾ മെഹ്‌മത് അല്ല. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ യോർക്ഷയറിൽ ജീവിച്ച തോമസ് വെഡ്ഡേഴ്‌സാണ് ലോകത്തിൽ ഇതുവരെ ജീവിച്ചിരുന്നവരിൽ ഏറ്റവും വലിയ മൂക്കുള്ളയാൾ്. 7.5 ഇഞ്ച് അഥവാ 19 സെന്റിമീറ്റർ നീളമായിരുന്നു് അദ്ദേഹത്തിന്റെ മൂക്കിനുള്ളത്. സഞ്ചരിക്കുന്ന ഒരു സർക്കസ് കലാകാരനായിരുന്നു തോമസ് വെഡ്ഡേഴ്‌സ്.
Story Highlights: Man with world’s longest nose Mehmet Ozyurek passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here