അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്കോ? ആന ഇപ്പോള്‍ കുമളിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ;ദേശീയപാത മുറിച്ചുകടന്നു

അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന ആശങ്ക വര്‍ധിപ്പിച്ച് കാട്ടാനയുടെ സഞ്ചാരപാത സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്. കുമളിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാത മുറിച്ചുകടന്ന് ലോവര്‍ ക്യാമ്പ് പവര്‍ഹൗസിന് സമീപത്തെ വനത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. (Arikomban near Kumily town and travelling in Chinnakanal direction)
ചിന്നക്കനാല്‍ ദിശയിലേക്കാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ നീങ്ങുന്നതെന്നാണ് പുതിയ വിവരങ്ങള്‍ തെളിയിക്കുന്നത്. ദേശീയ പാത മുറിച്ച് കടന്ന് കുമളി ടൗണ്‍ കടന്നാല്‍ മാത്രമേ അരിക്കൊമ്പന് ചിന്നക്കനാലിലെത്താന്‍ സാധിക്കൂ എന്നായിരുന്നു മുന്‍പ് വനംവകുപ്പ് വിലയിരുത്തിയിരുന്നത്. ഇതിന് വനംവകുപ്പ് അനുവദിക്കില്ലെന്നും അരിക്കൊമ്പനെ മാറ്റിയ ഘട്ടത്തില്‍ തന്നെ അധികൃതര്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ അരിക്കൊമ്പനുള്ള വനത്തില്‍ നിന്നും കമ്പംമേട്ട്, രാമക്കല്‍മേട് വഴി മതികെട്ടാന്‍ ചോലയിലേക്ക് എത്തിയാല്‍ ചിന്നക്കനാലിലേക്ക് അരിക്കൊമ്പന് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സാധിക്കും. ഇതേ രീതിയില്‍ അരിക്കൊമ്പന്‍ സഞ്ചാരം തുടര്‍ന്നാല്‍ അതിര്‍ത്തി വനമേഖലയിലൂടെ അരിക്കൊമ്പന്‍ ചിന്നക്കനാലില്‍ മടങ്ങിയെത്താനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇത് തടയുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്ന് കുമളി ജനവാസമേഖലയിലേക്ക് എത്തിയ ആനയെ ആകാശത്തേക്ക് വെടിവച്ചാണ് കാട്ടിലേക്ക് തുരത്തിയിരുന്നത്.
Story Highlights: Arikomban near Kumily town and travelling in Chinnakanal direction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here