മാവേലിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഓട്ടോമറിഞ്ഞു; രണ്ടുപേര്‍ മരിച്ചു

മാവേലിക്കര ചാരുംമൂടിന് വടക്ക് ചുനക്കരക്ക് സമീപം കാറും ഓട്ടോയും കൂട്ടി ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. ചുനക്കര സ്വദേശികളായ അജ്മല്‍ ഖാന്‍, തങ്കമ്മ എന്നിവരാണ് മരിച്ചത്. (Car collided with car at Mavelikkara )
നിയന്ത്രണം തെറ്റിയ കാര്‍ ഓട്ടോയില്‍ വന്നിടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഓട്ടോ തലകീഴായി മറിഞ്ഞു. നാട്ടുകാര്‍ ഓട്ടോ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന തങ്കമ്മയുടെ ബന്ധു മണിയമ്മ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
Story Highlights: Car collided with car at Mavelikkara
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here