സംസ്ഥാനത്തിന്റെ വായ്പാ പരിധി കേന്ദ്രം പകുതിയായി വെട്ടിക്കുറച്ചത് സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കും

സംസ്ഥാനത്തിന്റെ വായ്പാ പരിധി കേന്ദ്രം പകുതിയായി വെട്ടിക്കുറച്ചത് സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കും. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാൻ ഇടയാക്കുമെന്നതിന് പുറമെ വികസന പ്രവർത്തനങ്ങളേയും കേന്ദ്ര നിലപാട് പ്രതികൂലമായി ബാധിക്കും. വായ്പയെടുക്കാവുന്ന തുക കൂടി ചേർത്താണ് ബജറ്റും പദ്ധതികളും തയാറാക്കിയത്. ഇതു കുറയുന്നതോടെ വരുമാനത്തിൽ വലിയ തരത്തിലുള്ള കുറവാകുമുണ്ടാകുക. ( Kerala’s borrowing limit cut impact adversely )
ദൈനംദിന ചെലവുകൾക്കായി തുക കണ്ടെത്തുന്നതിനൊപ്പം ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെയുള്ളവയെ ഇതു ബാധിക്കുന്നതും സംസ്ഥാനത്തിന് തിരിച്ചടിയാകും. മൂന്നു മാസം ക്ഷേമപെൻഷൻ കുടിശികയാണ്. ഇതു മാസം തോറും നൽകാൻ തീരുമാനിച്ചുവെങ്കിലും പുതിയ സാഹചര്യത്തിൽ ഇതും നടപ്പാകില്ല. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഡി.എയും കുടിശികയാണ്. ചെലവുകൾ വർധിക്കുകയും വരവ് കുറവുണ്ടാകുകയും ചെയ്യുന്നത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും.
ഈ വർഷം 32,440 കോടിയുടെ കടമെടുപ്പ് പരിധി നിശ്ചയിച്ചെങ്കിലും 15,390 കോടിരൂപയ്ക്ക് മാത്രമാണ് വായ്പയെടുക്കാൻ കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇതിൽ 2000 കോടി കഴിഞ്ഞ മാസം വായ്പയെടുത്തു കഴിഞ്ഞു.
Story Highlights: Kerala’s borrowing limit cut impact adversely
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here