സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് ഉദ്ഘാടനം രാജ്യത്തിന് നാണക്കേട്; പി എ മുഹമ്മദ് റിയാസ്

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സവര്‍ക്കറെ പോലെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്ത വ്യക്തിയുടെ ജന്മദിനത്തിലാണോ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ എല്ലാമായ പാര്‍ലമെന്റിന്റെ ഉദ്ഘാടനം നടത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കാസര്‍ഗോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.(Muhammad Riyas about parliament building inauguration)
രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കെടുത്ത് ജീവന്‍ ത്യജിച്ച വ്യക്തികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം എല്ലാവിധത്തിലും വിവാദമായിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
ഭരണഘടനയില്‍ പറയുന്നത് പാര്‍ലമെന്റ് എന്ന് പറഞ്ഞാല്‍ രാജ്യസഭയും ലോക്സഭയും പ്രസിഡന്റും അടങ്ങുന്നതാണെന്നാണ്. എന്നാല്‍ ഇവിടെ പ്രസിഡന്റിനെ ഒഴിവാക്കുന്നു. പിന്നാക്ക വിഭാഗത്തില്‍ നിന്നൊരു പ്രസിഡന്റ് എന്ന രീതിയില്‍ പ്രകടനപരമായ ഒരു തീരുമാനമെടുത്തത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Muhammad Riyas about parliament building inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here