പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടാന്‍ സഹായിച്ചാല്‍ ഏഴ് ലക്ഷം രൂപ വരെ നല്‍കും; ഇനാം പ്രഖ്യാപിച്ച് എന്‍ഐഎ

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് എന്‍ഐഎ. മൂന്ന് ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെ നല്‍കുമെന്നാണ് പ്രഖ്യാപനം. പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള പോസ്റ്റര്‍ എന്‍ഐഎ പതിച്ചിരിക്കുന്നത്. (NIA lookout notice for popular front activists details of reward)
കൂറ്റനാട് സ്വദേശി ഷാഹുല്‍ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുള്‍ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മന്‍സൂര്‍, നെല്ലായി സ്വദേശി മുഹമ്മദലി കെപി, പറവൂര്‍ സ്വദേശി അബ്ദുള്‍ വഹാബ് പിഎ മുതലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. പേര് വിവരങ്ങളില്ലാത്ത മറ്റൊരു നേതാവിന്റേയും ചിത്രങ്ങള്‍ പോസ്റ്ററായി എന്‍ഐഎ വല്ലപ്പുഴയില്‍ പതിച്ചിട്ടുണ്ട്.
വാണ്ടഡ് എന്ന ലേബലിന് താഴെയായി പ്രവര്‍ത്തകരുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും പ്രതിഫലമായി നല്‍കുന്ന തുക അടക്കമുള്ള വിവരങ്ങളും പോസ്റ്ററുകളിലുണ്ട്. അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പോസ്റ്ററുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വിവരം നല്‍കേണ്ട ഫോണ്‍ നമ്പരും ഇ-മെയില്‍ അഡ്രസ് ഉള്‍പ്പെടെയുള്ള വിവരങ്ങളും പോസ്റ്ററിലുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം ഇതുവരെ പിടിയിലാകാത്ത നേതാക്കളെ എത്രയും പെട്ടെന്ന് കണ്ടെത്താനാണ് എന്‍ഐഎ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.
Story Highlights: NIA lookout notice for popular front activists details of reward
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here