24 കണക്ട് പര്യടനം ഇന്നും പാലക്കാട്ട്; ‘കൈയാമം വേണ്ടേ കൈക്കൂലിക്കാര്‍ക്ക് ?’ എന്ന വിഷയത്തില്‍ ജനകീയ സംവാദം

ലോകം മുഴുവനുമുളള മലയാളികളെ പരസ്പരം സഹായിക്കാനായി ചേര്‍ത്തുനിര്‍ത്തുന്ന 24 കണക്റ്റ് ഇന്നും പാലക്കാട് ജില്ലയില്‍ പര്യടനം നടത്തും.പാലക്കാട് നഗരത്തിലെ രക്തസാക്ഷി മണ്ഡപത്തിന് സമീപമാണ് ആദ്യറോഡ് ഷോ,തുടര്‍ന്ന് അലനല്ലൂരിലും കാഞ്ഞിരപ്പുഴ ഡാം പരിസരത്തും യാത്ര എത്തും. കൈയാമം വേണ്ടേ കൈക്കൂലിക്കാര്‍ക്ക് എന്ന വിഷയത്തിലാണ് ഇന്നത്തെ ജനകീയ ചര്‍ച്ച നടക്കുക. (24 connect Palakkad road show)
പാലക്കാട്ടെ ആദ്യദിനത്തിലെ ആവേശോജ്ജ്വലമായ സ്വീകരണങ്ങള്‍ക്ക് ശേഷം ട്വന്റി ഫോര്‍ കണക്ട് ഇന്ന് ജില്ലയിലെ മൂന്നിടങ്ങളില്‍ പര്യടനം നടത്തും.പാലക്കാട് നഗരത്തില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോയുടെ ആദ്യവേദി കോട്ടമൈതാനമാണ്. തുടര്‍ന്ന് അലനല്ലൂരിലും കാഞ്ഞാരപ്പുഴ ഡാം പരിസരത്തും റോഡ് ഷോ എത്തും. തെക്കന്‍ കേരളവും മധ്യകേരളവും കടന്ന റോഡ് ഷോ ഇതിനോടകം ആയിരക്കണക്കിനാളുകളെ കണക്ടിന്റെ കണ്ണികളാക്കിയാണ് യാത്ര തുടരുന്നത്.
Read Also: അരിക്കൊമ്പന്‍ കാടുകയറിയതായി സൂചന, ദൗത്യത്തിന് നിരവധി വെല്ലുവിളികള്‍; മയക്കുവെടി വയ്ക്കാനായാല്‍ പോലും വളരെ സൂക്ഷ്മതയോടെ നീങ്ങേണ്ട സാഹചര്യം
ഓരോ സ്വീകരണകേന്ദ്രങ്ങളേയും ആവേശകൊടുമുടിയിലെത്തിക്കാന്‍ ഫഌവഴ്‌സ് ടോപ് സിംഗറിലേയും കോമഡി ഉത്സവത്തിലേയും കലാകാരന്മാരും കൂടെയുണ്ട്. കാണികള്‍ക്കായി സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും തത്സമയ സമ്മാനവിതരണവും ക്രമീകരിച്ചിട്ടുണ്ട്. നാളെ ഉച്ചക്ക് അലനല്ലൂര്‍ ഡീല്‍ അക്കാദമി പരിസരത്തും വൈകീട്ട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ ഡാം പരിസരത്തും റോഡ് ഷോ എത്തും.കാഞ്ഞിരപ്പുഴയില്‍ നടക്കുന്ന ജനകീയ സംവാദവേദിയില്‍ കൈയാമം വേണ്ടേ കൈക്കൂലിക്കാര്‍ക്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.ട്വന്റി ഫോര്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ ഉന്മേഷ് ശിവരാമന്‍ ചര്‍ച്ച നയിക്കും.
Story Highlights: 24 connect Palakkad roadshow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here